നിർമാണമേഖലയില്‍ 34,390 കോടിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ ^മുഖ്യമന്ത്രി

നിർമാണമേഖലയില്‍ 34,390 കോടിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ -മുഖ്യമന്ത്രി നീലേശ്വരം: സംസ്ഥാനത്ത് നിർമാണമേഖലയില്‍ 34,390 കോടിയുടെ വികസനപ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. റോഡ്, പാലം എന്നിവ ഉള്‍പ്പെടെ 10,000 കോടിയുടെ നിര്‍മാണപ്രവൃത്തികൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇത് ബജറ്റില്‍ അനുവദിച്ച തുക മാത്രമാണ്. പൊതുമരാമത്ത് വകുപ്പ് മാത്രം 24,390 കോടി രൂപയുടെ 561 നിർമാണപ്രവൃത്തികൾ നടത്തുന്നുണ്ട്. കിഫ്ബിയിലൂടെയാണ് ഈ പണം കണ്ടെത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ജില്ലയിലെ ഏറ്റവും വലിയ പാലമായ അച്ചാംതുരുത്തി- -കോട്ടപ്പുറം പാലം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പശ്ചാത്തല സൗകര്യ വികസനത്തിന് ദീര്‍ഘകാല പദ്ധതിയാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നത്. അതത് നിയോജക മണ്ഡലങ്ങളിലെ ജനപ്രതിനിധികളുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചാണ് വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. സംസ്ഥാനത്ത് അപകടാവസ്ഥയിലായ 155 പാലങ്ങളും കലുങ്കുകളും പുതുക്കിപ്പണിയുന്നതിന് പൊതുമരാമത്ത് വകുപ്പ് രൂപം നല്‍കിവരുകയാണ്. നിർമാണത്തിലെ അപാകതയോ അശാസ്ത്രീയതയോ കാരണം റോഡുകളും പാലങ്ങളും കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് തകരുന്നുണ്ട്. ഇനി അത്തരം വീഴ്ചകള്‍ അനുവദിക്കില്ല. ഇക്കാര്യത്തില്‍ ജാഗ്രതയുള്ള സമീപനമാണ് പൊതുമരാമത്ത് വകുപ്പിേൻറത്. അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ്. അഴിമതിക്കാര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകും. നിക്ഷിപ്ത താല്‍പര്യക്കാര്‍ അഴിമതിയില്‍നിന്ന് പിന്‍വാങ്ങുന്നുണ്ട്. അഴിമതി അത്രപെട്ടെന്ന് ഇല്ലാതാകുമെന്ന് സര്‍ക്കാര്‍ കരുതുന്നില്ലെങ്കിലും ഇക്കാര്യത്തില്‍ തികഞ്ഞ ജാഗ്രത ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.