ബൈക്ക്​ യാത്രക്കിടെ വിദ്യാർഥിക്ക് സൂര്യാതപമേറ്റു

പാടിയോട്ടുചാൽ (കണ്ണൂർ): ബൈക്കിൽ പോകുന്നതിനിടെ കോളജ് വിദ്യാർഥിക്ക് സൂര്യാതപമേറ്റു. പെരുമ്പടവ് കൂത്തമ്പലത്തിലെ പുന്നക്കൻ മുഹമ്മദിനാണ് (20) പൊള്ളലേറ്റത്. തിമിരി ഔവർ കോളജ് അവസാനവർഷ ബിരുദവിദ്യാർഥിയാണ്. ഞായറാഴ്ച ഉച്ച ഒന്നോടെ തേർത്തല്ലിയിൽനിന്ന് പെരുമ്പടവിലേക്ക് ബൈക്കിൽ പോകുന്നതിനിടെ തലകറക്കവും വിറയലും അനുഭവപ്പെടുകയായിരുന്നു. ഉടൻ പെരുമ്പടവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. പരിശോധനയിൽ കഴുത്തിന് പിന്നിൽ മൂന്നിടത്തായി പൊള്ളലേറ്റത് കണ്ടെത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.