കാട്ടാനയുടെ ചവി​​േട്ടറ്റ്​ എസ്​റ്റേറ്റ്​ തൊഴിലാളി മരിച്ചു

വീരാജ്പേട്ട: പോളിബേട്ടക്കടുത്ത് ചെന്നയ്യനകോട്ടയിൽ . ചെന്നയ്യനകോട്ടയിലെ സി.ടി. പൊന്നപ്പയുടെ എസ്റ്റേറ്റിലെ തൊഴിലാളി രുദ്രപ്പയാണ് (55) എസ്റ്റേറ്റിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ കാട്ടാനയുടെ അക്രമത്തിൽ കൊല്ലപ്പെട്ടത്. 13 വർഷമായി ഇയാൾ എസ്റ്റേറ്റിൽ േജാലി ചെയ്തുവരുകയായിരുന്നു. ഭാര്യ കഴിഞ്ഞ വർഷം മരണപ്പെട്ടിരുന്നു. രണ്ട് പെൺകുട്ടികളുണ്ട്. മൃതദേഹം സിദ്ധാപുരം ആശുപത്രിയിൽ ഇൻക്വസ്റ്റ് നടത്തി. രുദ്രപ്പ ഹാസൻ ജില്ലയിലെ അറക്കൽഗുഡ് സ്വദേശിയാണ്. കാർ മരത്തിലിടിച്ച് യുവാവ് മരിച്ചു; ഒരാൾക്ക് ഗുരുതരം സുണ്ടിക്കുപ്പ: മടിക്കേരി-കുശാൽ നഗർ റോഡിലെ കൂർഗള്ളിയിൽ കാർ മരത്തിലിടിച്ച് യുവാവ് മരിച്ചു. സുണ്ടിക്കുപ്പ പമ്പ്ഹൗസ് ലേഒൗട്ട് നിവാസിയും മടിക്കേരിയിലെ ബി.എസ്.എൻ.എൽ ജീവനക്കാരനായ സോമയ്യയുടെ മകനുമായ കൗശിക് (27) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം മരിച്ച അമ്മൂമ്മയുടെ മരണാനന്തര ക്രിയകൾക്കുശേഷം സുഹൃത്തുമൊന്നിച്ച് മടിക്കേരിയിലേക്ക് പോകുംവഴി കാർ നിയന്ത്രണംവിട്ട് മരത്തിലിടിക്കുകയായിരുന്നു. മടിക്കേരി ജില്ല ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. കാറിലുണ്ടായിരുന്ന രിതേഷിനെ (34) ഗുരുതര പരിക്കുകളോടെ മടിക്കേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൗശിക് മംഗളൂരുവിൽ സ്വകാര്യ കമ്പനി ജീവനക്കാരനാണ്. മൃതദേഹം മടിക്കേരി ജില്ല ആശുപത്രിയിൽ ഇൻക്വസ്റ്റ് നടത്തി വീട്ടുവളപ്പിൽ സംസ്കരിച്ചു. സുണ്ടിക്കുപ്പ പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.