ബാങ്കുകളുടെ ജനവിശ്വാസം സംരക്ഷിക്കണം -പി.എൻ.ബി.ഇ.യു കണ്ണൂർ: ജനങ്ങൾക്ക് പൊതുമേഖല ബാങ്കുകളിൽ നിലനിൽക്കുന്ന വിശ്വാസം സംരക്ഷിക്കണെമന്ന് പഞ്ചാബ് നാഷനൽ ബാങ്ക് എംപ്ലോയീസ് യൂനിയൻ (പി.എൻ.ബി.ഇ.യു) സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. ഒാൾ ഇന്ത്യ പഞ്ചാബ് നാഷനൽ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ദേശീയ പ്രസിഡൻറ് എം.പി. സിങ് ഉദ്ഘാടനം ചെയ്തു. പി.എൻ.ബി.ഇ.യു സംസ്ഥാന പ്രസിഡൻറ് വി. ബാലമുരളി അധ്യക്ഷത വഹിച്ചു. ഒാൾ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സി.ഡി. ജോസൺ മുഖ്യപ്രഭാഷണം നടത്തി. സ്വാഗതസംഘം ചെയർമാൻ സി.പി. സന്തോഷ് കുമാർ, പി.എൻ.ബി.ഇ.യു ജനറൽ സെക്രട്ടറി എം.സി. പോൾ, സുധേഷ് ശ്രീധർ, കെ. പത്മനാഭൻ, തോമസ് ഇൗശോ, സി.കെ. ജയറാം എന്നിവർ സംസാരിച്ചു. ഉന്നത വിദ്യാഭ്യാസം നേടിയ ജീവനക്കാരുടെ കുട്ടികളെ മെറിറ്റ് അവാർഡ് നൽകി ആദരിച്ചു. പ്രതിനിധി സമ്മേളനം ഒാൾ ഇന്ത്യ പഞ്ചാബ് നാഷനൽ ബാങ്ക് ദേശീയ അസിസ്റ്റൻറ് സെക്രട്ടറി െക.വി. രമണമൂർത്തി ഉദ്ഘാടനം ചെയ്തു. 300ൽപരം പ്രതിനിധികൾ സമ്മേളനത്തിൽ സംബന്ധിച്ചു. ബാങ്ക് ശാഖകൾ പൂട്ടാനുള്ള നീക്കം പിൻവലിക്കുക, പൊതുമേഖല ബാങ്ക് ലയനനീക്കം അവസാനിപ്പിക്കുക, മിനി ഡെപ്പോസിറ്റ് കലക്ടർമാെര പ്യൂണായി അംഗീകരിക്കുക തുടങ്ങിയ പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു. ഭാരവാഹികളായി ജി.വി. ശരത് ചന്ദ്രൻ (പ്രസി.), ലൗലിക്കുട്ടി പോൾ, എൻ. വേണുഗോപാലൻ, ഇ. അച്യുതൻ (വൈസ് പ്രസി.), എം.സി. പോൾ (ജന. സെക്ര.), എൻ. വിനോദ് കുമാർ (സെക്ര.), കെ.ജെ. വിൻസെൻറ്, എൻ. സുന്ദരൻ, വി. കൃഷ്ണകുമാർ, സി.കെ. ജയറാം (ഒാർഗനൈസിങ് സെക്ര.), ടി. പ്രമോദ്, എ. ശശിധരൻ, കെ. ഷിൻജിത്ത്, വി. ശ്രീരാജൻ, കെ.എൽ. ഗണേഷ് കുമാർ (അസി. സെക്ര.), കെ.സി. രവിവർമ (ട്രഷ.), പി.കെ. ദിനേഷ് (അസി. ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.