കണ്ണൂർ: സിറിയയിൽ അരങ്ങേറുന്ന രക്തരൂഷിത കലാപങ്ങളിലും ഭരണകൂടഭീകരതയിലും ലോകം മൗനംവെടിയണമെന്ന് ഐ.പി.എച്ച് അസി. ഡയറക്ടർ കെ.ടി. ഹുസൈൻ പറഞ്ഞു. എസ്.ഐ.ഒ ജില്ല കമ്മിറ്റി സംഘടിപ്പിച്ച 'സിറിയ: പുതിയ രാഷ്ട്രീയസാഹചര്യം' ചർച്ച സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിമതസേനയെ തുരത്തുന്നതിെൻറ പേരില്‍ ജനവാസകേന്ദ്രങ്ങള്‍ക്ക് നേരെയാണ് ഏകാധിപതിയായ ബശ്ശാറുല്‍ അസദിെൻറ സേന ആക്രമണമഴിച്ചുവിടുന്നത്. സേനയുടെ ആക്രമണത്തിന് ഇരയായവര്‍ക്ക് ഭക്ഷണവും മരുന്നും വിതരണം ചെയ്യാന്‍പോലും സാധിക്കാത്ത സാഹചര്യമാണ് രാജ്യത്തുള്ളത്. മേഖലയെ നശിപ്പിക്കാനുള്ള സാമ്രാജ്യത്വ, സയണിസ്റ്റ് തന്ത്രങ്ങളുടെ ഭാഗംകൂടിയാണ് സിറിയന്‍ പ്രശ്നമെന്ന് തിരിച്ചറിയാതെ മുസ്ലിം രാഷ്ട്രങ്ങള്‍ പക്ഷംചേരുന്നത് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എസ്.ഐ.ഒ ജില്ല പ്രസിഡൻറ് ഫാസിൽ അബ്ദു അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം ഷഹിൻ ഷിഹാബ്, മിസ്ഹബ് ഇരിക്കൂർ, മിസ്ഹബ് ഷിബിൽ, ജവാദ് അമീർ, മുഹ്സിൻ ഇരിക്കൂർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.