കാഞ്ഞങ്ങാട്: ലോക വനിതാദിനത്തിൽ കേരള മഹിളാസംഘം (എൻ.എഫ്.ഐ.ഡബ്ല്യൂ) ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് നടത്തി. സി.പി.ഐ ജില്ല സെക്രട്ടറി ഗോവിന്ദൻ പള്ളിക്കാപ്പിൽ ഉദ്ഘാടനം ചെയ്തു. 'രാജ്യരക്ഷക്കായി ഭരണഘടനയെ സംരക്ഷിക്കാം' എന്ന വിഷയത്തിൽ സി.പി.ഐ കണ്ണൂർ ജില്ല എക്സിക്യൂട്ടിവ് അംഗം വി.കെ. സുരേഷ് ബാബു ക്ലാസെടുത്തു. മേരി ജോർജ് അധ്യക്ഷത വഹിച്ചു. ലിജു അബൂബക്കർ, അഡ്വ. ബീന രത്നാകരൻ, പി. മിനി, സി.കെ. ബാബുരാജ്, പി. ഭാർഗവി, എൻ. യമുന, എ. ദാമോദരൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.