കണ്ണൂർ: ജില്ല പഞ്ചായത്തിന് കീഴിലെ ജില്ല ഹോമിയോ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ജനനി പദ്ധതിയുടെ ഭാഗമായി സാർവദേശീയ മഹിളാദിനത്തിൽ 'പുത്തൻ പുലരി' വന്ധ്യതാചികിത്സ ക്യാമ്പ് നടത്തി. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് പി.പി. ദിവ്യ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്ഥിരംസമിതി ചെയർപേഴ്സൻ കെ. ശോഭ, ഡോ. എ.ടി. സുരേഷ്, ജനനി േപ്രാജക്ട് കൺവീനർ ഡോ. എസ്. ശ്രീവിദ്യ എന്നിവർ സംസാരിച്ചു. ക്യാമ്പിൽ ഡോക്ടർമാരായ എസ്. ശ്രീവിദ്യ, അമുദ, ലേഖ, ടി.ജി. മനോജ്കുമാർ, രശ്മി, സംഗീത, സിന്ധു, സീന, ജിബിൽ, ഗീത എന്നിവർ പരിശോധന നടത്തി. രജിസ്റ്റർ ചെയ്ത 120 ദമ്പതികൾ ക്യാമ്പിൽ പങ്കെടുത്തു. ജനനി പദ്ധതിയിൽ 2019വരെ ബുക്കിങ് ഉള്ളതിനാലാണ് ആശുപത്രിയിൽ ദിവസേനയുള്ള ഒ.പിക്ക് പുറേമ ക്യാമ്പുകൾ നടത്തുന്നതെന്ന് േപ്രാജക്ട് കൺവീനർ പറഞ്ഞു. കഴിഞ്ഞ നവംബറിലായിരുന്നു ഇതിന് മുമ്പത്തെ ക്യാമ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.