നിർമാണത്തിലുള്ള വീടിനുമുന്നിൽ ഉടമ കുഴഞ്ഞുവീണു മരിച്ചു

ഇരിട്ടി: നിർമാണം നടക്കുന്ന വീടിനു മുന്നിൽ ഉടമ കുഴഞ്ഞുവീണു മരിച്ചു. ആറളം പുതക്കുണ്ടിലെ കണിപ്പൊയിൽ അബ്ദുൽ ഖാദർ (46) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. പരേതനായ പാണ്ട്യഞ്ചേരി അബ്ദുല്ലയുടെയും കണ്ണിപ്പോയിൽ മറിയത്തി​െൻറയും മകനാണ്. ഭാര്യ: ഖദീജ. സഹോദരങ്ങൾ: ആസ്യ, സുഹറ, മുഹമ്മദ്, അലീമ, നഫീസ, പരേതരായ മൂസ, ഈസ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.