ദേശീയ സെമിനാർ തുടങ്ങി

കണ്ണൂർ: കണ്ണൂർ യൂനിവേഴ്സിറ്റി മനഃശാസ്ത്ര വിഭാഗം സംഘടിപ്പിക്കുന്ന ത്രിദിന . പ്രോ വൈസ് ചാൻസലർ ഡോ. ടി. അശോകൻ ഉദ്ഘാടനം ചെയ്തു. യൂനിവേഴ്സിറ്റി രജിസ്ട്രാർ ഡോ. ബാലചന്ദ്രൻ കീഴോത്ത് അധ്യക്ഷത വഹിച്ചു. യൂനിവേഴ്സിറ്റി മുൻ പ്രോ വൈസ് ചാൻസലറും മനഃശാസ്ത്ര വിദഗ്ധനുമായ പ്രഫ. കെ. കുഞ്ഞികൃഷ്ണനെ ആദരിച്ചു. സ്കൂൾ ഒാഫ് മാനേജ്മ​െൻറ് മേധാവി വിധു ശേഖർ സംസാരിച്ചു. മനഃശാസ്ത്ര വിഭാഗം മേധാവി ഡോ. എസ്. വിനോദ്കുമാർ സ്വാഗതവും മനഃശാസ്ത്ര വിഭാഗം അസി. പ്രഫസർ കെ.എൻ. റസീല നന്ദിയും പറഞ്ഞു. പ്രഫ. കെ. കുഞ്ഞികൃഷ്ണൻ, ജിനി കെ. ഗോപിനാഥ് എന്നിവർ ക്ലാസെടുത്തു. വെള്ളക്കരം: അദാലത്ത് 20ന് കണ്ണൂർ: കേരള വാട്ടർ അതോറിറ്റി, വാട്ടർ സപ്ലൈ ഡിവിഷന് കീഴിലുള്ള കണ്ണൂർ, തലശ്ശേരി, മട്ടന്നൂർ, പെരളശ്ശേരി എന്നീ സബ് ഡിവിഷനുകീഴിലുള്ള ഗാർഹിക-ഗാർഹികേതര ഉപഭോക്താക്കളുടെ വെള്ളക്കരം സംബന്ധിച്ച പരാതി തീർപ്പാക്കുന്നതിന് റവന്യൂ അദാലത്ത് മാർച്ച് 20ന് കണ്ണൂർ ഡിവിഷൻ ഒാഫിസിൽ നടത്തും. അദാലത്തിൽ പരിഗണിക്കപ്പെടേണ്ട ഉപഭോക്താക്കളുടെ പരാതി മാർച്ച് 13നകം ബന്ധപ്പെട്ട സബ് ഡിവിഷൻ ഒാഫിസുകളിൽ സമർപ്പിക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.