കണ്ണൂർ: ദിനേശിെൻറ മൂല്യവർധിത ഉൽപന്നങ്ങളെക്കുറിച്ച് നേരിട്ടറിയാൻ ആഫ്രിക്കൻ പഠനസംഘം കണ്ണൂർ ദിനേശിലെത്തി. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിെൻറ സഹകരണത്തോടെയാണ് 14 അംഗ സംഘം ദിനേശിലെത്തിയത്. സാംബിയ, താൻസാനിയ, നൈജീരിയ, മാലി, സുഡാൻ, ഇത്യോപ്യ, ഉഗാണ്ട, ഘാന, കെനിയ തുടങ്ങിയ രാജ്യങ്ങളിൽനിന്ന് 14 കാർഷികമേഖലയിലെ ഓഫിസർമാർ സംഘത്തിലുണ്ട്. കാസർകോട് സി.പി.സി.ആർ.ഐയിലാണ് ഇവർക്ക് പരിശീലനം നൽകുന്നത്. നാളികേരം, കൊക്കോ തുടങ്ങിയ കാർഷികവിളകളുടെ മൂല്യവർധിത ഉൽപന്നങ്ങളെക്കുറിച്ചുള്ള പഠനത്തിെൻറ ഭാഗമായാണ് സന്ദർശനം. ദിനേശിെൻറ തോട്ടടയിലുള്ള നാളികേരാധിഷ്ഠിത യൂനിറ്റും സംഘം സന്ദർശിച്ചു. ദിനേശ് വൈവിധ്യവത്കരണത്തെക്കുറിച്ചും മൂല്യവർധിത ഉൽപന്നങ്ങളെക്കുറിച്ചും ചെയർമാൻ സി. രാജൻ, കേന്ദ്രസംഘം സെക്രട്ടറി കെ. പ്രഭാകരൻ, ഡയറക്ടർ പള്ളിയത്ത് ശ്രീധരൻ, ദിനേശ് ഫുഡ്സ് െപ്രാഡക്ഷൻ മാനേജർ ജയരാജ് എന്നിവർ സംസാരിച്ചു. സി.പി.സി.ആർ.ഐ ശാസ്ത്രജ്ഞ ഡോ. പി.പി. ഷമീന ബീഗം, എ. സദാനന്ദൻ, എ.ഒ. വർഗീസ് എന്നിവർക്കൊപ്പമാണ് പഠനസംഘം ദിനേശിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.