ഊർപ്പള്ളിയിൽ സി.പി.എം ക്ലബിനുനേരെ അക്രമം

കൂത്തുപറമ്പ്: വേങ്ങാടിനടുത്ത ഊർപ്പള്ളിയിൽ സി.പി.എം നിയന്ത്രണത്തിലുള്ള ഇ.എം.എസ് സ്മാരക മന്ദിരത്തിനുനേരെ അക്രമം. ഇ.എം.എസ് മന്ദിരത്തിൽ പ്രവർത്തിക്കുന്ന എ.കെ.ജി ക്ലബി​െൻറ ജനൽ ചില്ലുകൾ അക്രമത്തിൽ തകർന്നു. ഞായറാഴ്ച അർധരാത്രിയോടെയാണ് അക്രമം. കല്ലേറിലാണ് ജനൽ ഗ്ലാസുകൾ തകർന്നതെന്നാണ് കരുതുന്നത്. സി.പി.എമ്മി​െൻറ കൊടിമരങ്ങളും അക്രമികൾ നശിപ്പിച്ചിട്ടുണ്ട്. കൂത്തുപറമ്പ് െപാലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ആർ.എസ്.എസ് പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്നും സമാധാനം നിലനിൽക്കുന്ന പ്രദേശത്ത് ബോധപൂർവം പ്രശ്നം സൃഷ്ടിക്കാനുള്ള ശ്രമമാണെന്നും സി.പി.എം വേങ്ങാട് ലോക്കൽ സെക്രട്ടറി പവിത്രൻ ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.