വിളക്കോടിൽ കാറും ജീപ്പും കൂട്ടിയിടിച്ച് ഏഴുപേർക്ക് പരിക്ക്

ഇരിട്ടി: വിളക്കോടിൽ കാറും ബൊലേറോ ജീപ്പും കൂട്ടിയിടിച്ച് ഏഴുപേർക്ക് പരിക്ക്. നീലേശ്വരത്തുനിന്ന് വയനാട്ടിലേക്ക് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറും ജലസേചനവകുപ്പി​െൻറ ജീപ്പുമാണ് അപകടത്തിൽപെട്ടത്. കാർ യാത്രികരായ നീലേശ്വരത്തെ സമീർ (38), സബീറ (27), ഹാരിസ് (25), ഷബീറ (18), ഷാക്കിർ (ആറ്), മുഹമ്മദ് (മൂന്ന്), ജീപ്പിലുണ്ടായിരുന്ന ജലസേചനവകുപ്പ് എൻജിനീയർ തലശ്ശേരി സ്വദേശിനി സുലോചന (55) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിളക്കോട് ഗവ. യു.പി സ്കൂളിന് സമീപം തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു അപകടം. വാഹനത്തിൽനിന്ന് ഡീസലും ഓയലും റോഡിലേക്ക് ഒഴുകിയതിനാൽ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. ഇരിട്ടിയിൽനിന്നെത്തിയ അഗ്നിശമനസേന വിഭാഗവും െപാലീസും റോഡ് കഴുകി വൃത്തിയാക്കിയ ശേഷമാണ് ഇരിട്ടി-പേരാവൂർ റൂട്ടിൽ ഗതാഗതം പുനഃസ്ഥാപിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.