കൂത്തുപറമ്പ്: നീർവേലിയിൽ സി.പി.എം പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച സംഭവത്തിൽ മൂന്ന് ആർ.എസ്.എസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. നീർവേലിയിലെ പുഴക്കൽ വീട്ടിൽ പ്രശാന്ത്(34), ശക്തി നിവാസിൽ രവി (35), പുത്തലത്ത് വീട്ടിൽ അഖിലേഷ് (24) എന്നിവരെയാണ് കൂത്തുപറമ്പ് സി.ഐ ജോഷി ജോസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 19ന് പുലർച്ചയാണ് പാട്യം ക്ഷീര വ്യവസായ സഹകരണ സംഘം ജീവനക്കാരനും സി.പി.എം പ്രവർത്തകനുമായ ഷാജനെ (41) ഒരുസംഘം വെട്ടിപ്പരിക്കേൽപിച്ചത്. നീർവേലി ശ്രീരാമസ്വാമി ക്ഷേത്ര പരിസരത്ത് പാൽ വിതരണം ചെയ്യുന്നതിനിടയിൽ ആയുധങ്ങളുപയോഗിച്ച് ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ ആറ് ആർ.എസ്.എസ് പ്രവർത്തകർക്കെതിരെയാണ് കൂത്തുപറമ്പ് െപാലീസ് കേസെടുത്തിട്ടുള്ളത്. അക്രമത്തിൽ വലത് കാൽപാദം അറ്റു തൂങ്ങാറായ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഷാജൻ ഇപ്പോഴും ചികിത്സയിലാണ്. സ്ഥിരം ജീവനക്കാരൻ ലീവായതിനെ തുടർന്നാണ് പാട്യം സ്വദേശിയായ ഷാജൻ നീർവേലിയിൽ പാൽ വിതരണത്തിനെത്തിയിരുന്നത്. ആള് മാറിയാണ് അക്രമം നടന്നതെന്നായിരുന്നു പൊലീസിന് കിട്ടിയ സൂചനകൾ. മറ്റ് പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കൂത്തുപറമ്പ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.