ടി. പത്മനാഭൻ സാംസ്​കാരികോത്സവം

കണ്ണൂർ: ടി. പത്മനാഭൻ സാംസ്കാരികോത്സവത്തി​െൻറ ഭാഗമായുള്ള പുരസ്കാര സമർപ്പണം മാർച്ച് 10ന് നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ൈവകീട്ട് ആറിന് കലക്ടറേറ്റ് മൈതാനിയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സാഹിത്യ പുരസ്കാരം ടി. പത്മനാഭന് സമ്മാനിക്കും. പത്മനാഭ​െൻറ പുതിയ കഥാസമാഹാരം 'മരയ' കെ.ജെ. തോമസ് കവി പ്രഭാവർമക്ക് നൽകി പ്രകാശനം ചെയ്യും. സാംസ്കാരികോത്സവം ചൊവ്വാഴ്ച വൈകീട്ട് ആറിന് ടൗൺ സ്ക്വയറിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഏഴിന് കഥാ സായാഹ്നം, എട്ടിന് സാഹിത്യ സെമിനാർ, ഒമ്പതിന് മാജിക്ഷോ തുടങ്ങിയവയും നടക്കും. വാർത്തസമ്മേളനത്തിൽ എം.വി. ഗോവിന്ദൻ, കെ.വി. സുമേഷ്, മനോഹരൻ മോറായി, സി.വി. രവീന്ദ്രനാഥ്, ശശിധരൻ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.