കണ്ണൂര്‍: അന്താരാഷ്ട്ര വനിത ദിനമായ മാര്‍ച്ച് എട്ടിന് ബ്ലഡ് ഡോണേഴ്‌സ് കേരള ജില്ല വനിത വിഭാഗം എയ്ഞ്ചല്‍സ് ജില്ലയിൽ നാല് കേന്ദ്രങ്ങളില്‍ വനിത രക്തദാന ക്യാമ്പ് നടത്തുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കണ്ണൂര്‍ ഗവ. കൃഷ്ണമേനോന്‍ വനിത കോളജ്, ചിന്മയ ആർട്‌സ് ആൻഡ് സയന്‍സ് കോളജ് ചാല, ബ്രണ്ണന്‍ കോളജ് ഓഫ് ടീച്ചേഴ്‌സ് എജുക്കേഷന്‍ തലശ്ശേരി, പയ്യന്നൂര്‍ ഗവ. കോളജ് എന്നിവിടങ്ങളിലാണ് ക്യാമ്പ്‍. വനിതകളിൽ രക്തദാനത്തെക്കുറിച്ച് അവബോധമുണ്ടാക്കുകയാണ് ലക്ഷ്യം. ഫോൺ: 7025269420, 7025269422. വാർത്തസമ്മേളനത്തിൽ വി.സി.ബി. അഗസ്ത്യദേവി, പി.പി. ശില്‍പ, പി.സി. ധന്യ, കെ.എസ്. ശ്രേയ, ഡയാന എലിസബത്ത് ജോസഫ് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.