കണക്ക്​ ലളിതമാക്കാൻ ക്ലാസ്​റൂം ഗണിത ലാബാക്കുന്നു

കയ്യൂർ: കണക്ക് പഠനം ആസ്വാദ്യകരമാക്കാൻ ക്ലാസ്മുറികൾ ഗണിത ലാബാക്കി മാറ്റാനുള്ള പരിശ്രമം ചെറുവത്തൂർ ബി.ആർ.സിയിൽ പുരോഗമിക്കുന്നു. സർവശിക്ഷ അഭിയാൻ വിഭാവനം ചെയ്ത 'ഗണിത ലാബ്' ഉപജില്ലയിലെ കയ്യൂർ ഗവ. എൽ.പി സ്കൂളിൽ ഇതിനകം യാഥാർഥ്യമായി. ഇത് മറ്റു വിദ്യാലയങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതി​െൻറ മുന്നോടിയായി റിസോഴ്സ്പേഴ്സൻമാരെ പരിശീലിപ്പിക്കുന്നതിനായി ബി.ആർ.സി തലത്തിൽ സംഘടിപ്പിച്ച ഗണിത പഠനോപകരണ നിർമാണ ശിൽപശാലയിൽ 14 സി.ആർ.സികളിലെ തെരഞ്ഞെടുത്ത വിദ്യാലയങ്ങളിൽനിന്നായി എൽ.പി അധ്യാപകരും രക്ഷിതാക്കളും കലാ-പ്രവൃത്തിപഠന അധ്യാപകരും ബി.ആർ.സി ട്രെയിനർമാരും ഉൾപ്പെടെ 45 പേർ പങ്കെടുത്തു. ഇവരുടെ നേതൃത്വത്തിൽ മാർച്ച് 15നു മുമ്പ് സി.ആർ.സി തലത്തിൽ സംഘടിപ്പിക്കുന്ന പരിശീലനത്തിൽ മുഴുവൻ വിദ്യാലയങ്ങളിൽനിന്നും അധ്യാപകരും രക്ഷിതാക്കളും പങ്കെടുക്കുകയും ഇരുപതോളം വൈവിധ്യമാർന്ന പഠനോപകരണങ്ങളുടെ നിർമാണരീതി സ്വായത്തമാക്കുകയും ചെയ്യും. അടുത്ത അധ്യയന വർഷാരംഭത്തിനുമുമ്പ് തദ്ദേശസ്ഥാപനങ്ങളുടെയും വിദ്യാലയ വികസനസമിതികളുടെയും പി.ടി.എകളുടെയും സഹായത്തോടെ സ്വന്തം വിദ്യാലയത്തിലെ എല്ലാ ക്ലാസ്മുറിയിലും ഗണിത ലാബ് ഒരുക്കുന്നതിന് ഇവർ നേതൃത്വം നൽകും. ഓരോ വിദ്യാലയത്തിലും നടക്കുന്ന ശിൽപശാലയിൽ 25 വീതം അമ്മമാർ പഠനോപകരണ നിർമാണപ്രക്രിയയിൽ പങ്കാളികളാകും. ശിൽപശാല ബി.പി.ഒ കെ. നാരായണൻ ഉദ്ഘാടനം ചെയ്തു. ചന്തേര ഗവ. യു.പി സ്കൂൾ പ്രഥമാധ്യാപകൻ ടി.വി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സി. സുരേശൻ, പി.വി. ഉണ്ണിരാജൻ, സാജൻ ബിരിക്കുളം എന്നിവർ ശിൽപശാലക്ക് നേതൃത്വം നൽകി. പി. വേണുഗോപാലൻ സ്വാഗതവും പി. സ്നേഹലത നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.