ത്രിദിന സമ്മേളനം

കാസർകോട്‌: കേന്ദ്ര സർവകലാശാല സാമ്പത്തികശാസ്ത്ര വിഭാഗം 'ഇന്ത്യൻ സാമ്പത്തിക പരിഷ്കരണത്തി​െൻറ 25 വർഷം' എന്ന വിഷയത്തിൽ നടത്തി. വൈസ്‌ ചാൻസലർ ഡോ. ജി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. സാമ്പത്തിക ശാസ്ത്ര വിഭാഗം ഡീൻ ഡോ. പി. അബ്ദുൽകരീം അധ്യക്ഷത വഹിച്ചു. ഡോ. ടി.ജെ. ജോസഫ്‌ ആമുഖഭാഷണം നടത്തി. ആദ്യ പ്ലീനറി സെഷനിൽ തിരുവനന്തപുരം സ​െൻറർ ഫോർ െഡവലപ്‌മ​െൻറ് സ്റ്റഡീസ്‌ ഡയറക്ടർ ഡോ. സുനിൽ മാണിയും രണ്ടാമത്‌ പ്ലീനറി സെഷനിൽ മുംബൈ ഇന്ദിരഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ െഡവലപ്‌മ​െൻറ് റിസർച് പ്രഫസർ ഡോ. എം.എച്ച്‌. സൂര്യനാരായണയും പ്രഭാഷണം നടത്തി. ഡോ. കെ.പി. സുരേഷ്‌, ഡോ. എൻ. അജിത്‌കുമാർ എന്നിവർ സംസാരിച്ചു. ഡോ. കെ.സി. ബൈജു സ്വാഗതവും ഡോ. ശ്യാംപ്രസാദ്‌ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.