കണ്ണൂർ: കണ്ണൂർ സർവകലാശാല കലോത്സവത്തിലെ ഉദ്ഘാടനവേദിയിലും മത്സര ഇനങ്ങളിലും അട്ടപ്പാടിയിൽ ആൾക്കൂട്ടത്തിെൻറ മർദനത്തിനിരയായ കൊല്ലപ്പെട്ട മധുവിനോടുള്ള െഎക്യപ്പെടൽ. ഉദ്ഘാടകനായ യുവകഥാകൃത്ത് പി.വി. ഷാജികുമാർ മധു കൊല്ലപ്പെടാനുണ്ടായ സാഹചര്യവും അതിനെതിരായുണ്ടായ ശക്തമായ പ്രതിഷേധങ്ങളും ഉദ്ഘാടനപ്രസംഗത്തിൽ നിരത്തി. തുടർന്ന് ഇതേ വേദിയിൽ നടന്ന മലയാളം കവിതാലാപന മത്സരത്തിലും കറുത്തവെൻറയും കീഴാളെൻറയും പ്രശ്നങ്ങൾ വിളിച്ചോതുന്ന വരികൾ ജീവൻവെച്ചു. കവിതകളിൽ നിറഞ്ഞുനിന്ന മധുവിെൻറ സ്മരണക്ക് പൂക്കളമത്സരവും െഎക്യദാർഢ്യം പ്രകടിപ്പിക്കുന്നതായി. വിശന്നുവലഞ്ഞ് ഭക്ഷണം മോഷ്ടിക്കേണ്ടിവന്ന മധുവിനെ ആൾക്കൂട്ടം ഉടുമുണ്ടഴിച്ചു പിടിച്ചുകെട്ടിയ കാഴ്ചയാണ് രാജപുരം സെൻറ് പയസ് ടെൻത് കോളജിലെ വിദ്യാർഥികൾ പൂക്കളത്തിലൂടെ വരച്ചുകാട്ടിയത്. ഹരികൃഷ്ണൻ, ഗോപകുമാർ, അക്ഷയ് മനോജ് എന്നിവരായിരുന്നു പൂക്കളം ഒരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.