കലാലയ കവിതകൾ പ്രതീക്ഷ നൽകുന്നു കണ്ണൂർ: കലാലയ കവിതകൾ പ്രതീക്ഷ നൽകുന്നതാെണന്ന് വിധികർത്താക്കൾ. ആവിഷ്കാരത്തിെൻറ വൈവിധ്യം രചനകളിലുണ്ടെന്നും കണ്ണൂർ സർവകലാശാല കലോത്സവത്തിൽ മലയാള കവിത രചനകൾ വിലയിരുത്തിയവർ അഭിപ്രായപ്പെട്ടു. പുതുകവിതകളുടെ സാധ്യതകൾ തുറന്നിടുന്നതായിരുന്നു മിക്ക രചനകളും. വ്യത്യസ്തമായ സമീപനംകൊണ്ട് വർത്തമാനകാല ജീവിതത്തെ അടയാളപ്പെടുത്താൻ ശ്രമിച്ചിട്ടുമുണ്ട്. വാക്കുകളെ കൂടുതൽ സൂക്ഷ്മതയോടെ ഉപയോഗിക്കുന്ന കവിതകൾ ആഹ്ലാദം പകരുന്നതായും വിധികർത്താക്കളായ കെ.കെ. രമേഷ്, മാധവൻ പുറച്ചേരി, ബിജു കാഞ്ഞങ്ങാട് എന്നിവർ അഭിപ്രായപ്പെട്ടു. വാർത്തകൾ: മട്ടന്നൂർ സുരേന്ദ്രൻ, ടി.വി. വിനോദ് ഫോേട്ടാ: കെ.എം. ഗിരീഷ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.