വൈ. ബഷീർ കണ്ണൂർ: ഗുസ്തിക്കളത്തിൽ തോൽക്കാതെ നാടിെൻറ അഭിമാനതാരമായ താഴെ മുണ്ടയാട്ട് ടി.എം. രഞ്ജിത്തിന് ചുവടുപിഴച്ചത് ദുർവിധിയിലാണ്. ഒാർമശക്തിയും ശരീരത്തിെൻറ ചലനവും എന്നെന്നേക്കും നഷ്ടമാകുമെന്ന് വിധിയെഴുതിയ ഡോക്ടർമാരെ അമ്പരപ്പിച്ച് ജീവിതത്തെ ഗുസ്തിക്കാരെൻറ ചങ്കുറപ്പോടെ നേരിടുന്ന രഞ്ജിത്തിനുള്ള സ്നേഹസമ്മാനമായി അക്ഷരവീട് ഒരുങ്ങും. 'മാധ്യമ'വും അഭിനേതാക്കളുടെ സംഘടനയായ അമ്മയും യു.എ.ഇ എക്സ്ചേഞ്ച്-എൻ.എം.സി ഗ്രൂപ്പ് എന്നിവയും സംയുക്തമായി ഒരുക്കുന്ന അക്ഷരവീട് പദ്ധതിയിലെ എട്ടാമത് വീടാണ് രഞ്ജിത്തിനായി ഒരുങ്ങുന്നത്. കണ്ണൂർ കോർപറേഷനിലെ താഴെ ചൊവ്വ തെഴുക്കിൽപീടികയിൽ പാതിരിയാട് താഴെ മുണ്ടയാട്ടുള്ള രഞ്ജിത്തിെൻറ സ്ഥലത്താണ് വീട് നിർമിക്കുന്നത്. തൊണ്ണൂറുകളിൽ ഗുസ്തിയിൽ ഉദിച്ചുയർന്ന കണ്ണൂരിെൻറ മിന്നും താരമാണ് ടി.എം രഞ്ജിത്ത് (50). 1990ൽ 53 കിലോ വിഭാഗത്തിൽ ആദ്യമായി കണ്ണൂർ ജില്ല ചാമ്പ്യനായി. പിന്നീട് വിവിധ വെയ്റ്റ് കാറ്റഗറികളിൽ 94, 95, 96, 99 വർഷങ്ങളിൽ കണ്ണൂർ ജില്ല ചാമ്പ്യനായി. 1997ൽ തിരുവനന്തപുരത്ത് നടന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിലും 2000ൽ തിരുവനന്തപുരത്ത് നടന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിലും മെഡൽ നേടി. ഫ്രീസ്റ്റൈൽ ഗുസ്തിയിൽ അഗ്രഗണ്യനായ രഞ്ജിത്ത് മറ്റു സംസ്ഥാനങ്ങളിൽ നടന്ന വിവിധ ടൂർണമെൻറുകളിലും മികച്ച പ്രകടനം നടത്തിയിരുന്നു. ഗുസ്തി മാത്രമായിരുന്നു മനസ്സിലെങ്കിലും കുടുംബഭാരവുമായി ഗൾഫിലേക്ക് പുറപ്പെട്ടു. ബാധ്യതകൾ തീർത്ത് സ്വന്തമായി ഒരു ഗുസ്തി കളരി തുടങ്ങണം എന്നാഗ്രഹിച്ചു. 2008ൽ ഖത്തറിലെത്താൻ വിസക്കും മറ്റുമായി കടം വാങ്ങി. വർഷങ്ങൾ ജോലിചെയ്തിട്ടും ഇൗ കടം വീട്ടാനായില്ല. പിന്നീട് ദുബൈയിലെത്തി. കണ്ണൂർ കണ്ണാടിപ്പറമ്പ് സ്വദേശികളുടെ നിർമാണ കമ്പനിയിലെ ജോലിയിൽ ഒരുവിധം പച്ചപിടിച്ചുവരുന്നതിനിടയിലായിരുന്നു 2015 ആഗസ്റ്റ് 25ന് ജോലിക്കിടയിൽ തലകറങ്ങി വീണത്. ഹൃദയാഘാതവും വീഴ്ചയുെട ആഘാതവും കടുത്തതായിരുന്നു. ആദ്യം സൗദി ജർമൻ ആശുപത്രിയിലും പിന്നെ ദുബൈ ഹെൽത്ത് അതോറിറ്റിയുടെ കീഴിലുള്ള റാഷിദ് ഹോസ്പിറ്റലിലും ചികിത്സ തേടി. നാലുമാസത്തോളം അബോധാവസ്ഥയിലായിരുന്നു. രണ്ട് ശസ്ത്രക്രിയകൾ ആവശ്യമായിരുന്നു. ഇതിൽ തലയോട്ടി തുറന്നുള്ള ചികിത്സയുടെ ഫലം സംബന്ധിച്ച് ഡോക്ടർമാർക്കുതന്നെ ഉറപ്പുണ്ടായിരുന്നില്ല. ഒാർമശക്തി നഷ്ടപ്പെടുകയോ ശരീരം പൂർണമായി ചലിക്കാതിരിക്കുകയോ ചെയ്യുമെന്നുള്ളത് ഉറപ്പായിരുന്നു. സർജറി കഴിഞ്ഞപ്പോൾ ഒാർമകൾക്ക് ഒന്നും സംഭവിച്ചില്ലെങ്കിലും ശരീരത്തിെൻറ ചലനശേഷി ഇല്ലാതായി. പിന്നീട് കമ്പനി അധികൃതർ നാട്ടിലെത്തിച്ച രഞ്ജിത്തിനെ നേെര മംഗലാപുരത്ത് സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഒരു വർഷത്തിനുശേഷം വീട്ടിേലക്ക് മാറ്റി. തുടർച്ചയായ ഫിസിയോതെറപി ചികിത്സയെത്തുടർന്ന് ഇപ്പോൾ ശരീരം അനക്കുന്നതിനും പതുക്കെ നടക്കുന്നതിനും സാധിക്കും. പ്രതിമാസം 30,000 രൂപയാണ് ചികിത്സക്കും മരുന്നിനുമായി വേണ്ടിവരുന്നത്. ഇതിനിടയിൽ തലചായ്ക്കാൻ ഉറപ്പുെള്ളാരിടം രഞ്ജിത്തിന് വിദൂരസ്വപ്നമായിരുന്നു. ഇൗ സ്വപ്നമാണ് യാഥാർഥ്യമാകുന്നത്. ജൂനയാണ് ഭാര്യ: മക്കൾ: മേയ്സ, അർജുൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.