കാസർകോട്: ജില്ല പഞ്ചായത്ത് പദ്ധതി തുക ചെലവഴിച്ചത് 40 ശതമാനം മാത്രം. മാർച്ച് 17നകം നടപ്പ് പദ്ധതികളുടെ തുക ചെലവഴിച്ചിരിക്കണമെന്ന സർക്കാർ നിർദേശമിരിക്കെ ഇതുസംബന്ധിച്ച് ജില്ല പഞ്ചായത്ത് യോഗത്തിൽ വാക്കേറ്റമുണ്ടായി. പൊതുമരാമത്ത് പ്രവൃത്തികളിൽ തുക ചെലവഴിക്കാൻ സാധിക്കാത്തതാണ് പ്രധാന കാരണം. പത്ത് ശതമാനം മാത്രമാണ് ചെലവഴിച്ചത്. ജി.എസ്.ടി സംബന്ധിച്ച പ്രശ്നം കാരണം ടെൻഡർ ഏറ്റെടുക്കാനാകാതെ പ്രവൃത്തി നീളുകയായിരുന്നുവെന്നാണ് ജില്ല പഞ്ചായത്തിെൻറ വിശദീകരണം. ജില്ല പഞ്ചായത്ത് യോഗദിവസമായ ബുധനാഴ്ച രാവിലെ ലൈഫ് പദ്ധതിയിൽ നാലരക്കോടി രൂപ കൂടി ചെലവഴിച്ചിട്ടുണ്ട്. ഇതുപ്രകാരം ശതമാനം അൽപം ഉയരും. മാര്‍ച്ച് 17നകം തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി പൂര്‍ത്തീകരണം നടത്തണമെന്ന സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നിലനില്‍ക്കെ തുച്ഛമായ സംഖ്യയാണ് ചെലവഴിച്ചതെന്നതിനെ ചൊല്ലി സി.പി.എമ്മിലെ വി.പി.പി. മുസ്തഫയാണ് വിഷയം ചര്‍ച്ചക്കെടുത്തിട്ടത്. ജില്ല പഞ്ചായത്ത് പ്രസിഡൻറും സ്റ്റിയറിങ് കമ്മിറ്റിയും തമ്മിലുള്ള അസ്വാരസ്യമാണ് ഈ മെല്ലെപ്പോക്കിന് കാരണമെന്ന് മുസ്തഫ ആരോപിച്ചു. പദ്ധതിനിർവഹണം പൂര്ത്തിയാക്കിയതിെൻറ ബില്ലുകള്‍ 22നുശേഷം സ്വീകരിക്കില്ലെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടും ഇവിടെ കാര്യങ്ങള്‍ മെല്ലെപ്പോക്കാണെന്നും അദ്ദേഹം ആരോപിച്ചു. വരും ദിവസങ്ങളില്‍ എല്ലാ സ്റ്റാൻഡിങ് കമ്മിറ്റിയംഗങ്ങളും ജില്ല പഞ്ചായത്തില്‍ ക്യാമ്പ്ചെയത് പദ്ധതിപ്രവര്‍ത്തനം വേഗത്തിലാക്കണം. ഇത്തരം വിഷയങ്ങള്‍ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ നമുക്കറിയാം എന്ന് പറഞ്ഞശേഷം വികസനത്തിനുവേണ്ടി പ്രവര്‍ത്തിക്കണമെന്ന മുസ്തഫയുടെ പരാമര്‍ശം വന്നപ്പോഴാണ് യോഗത്തില്‍ ബഹളമുണ്ടായത്. സ്റ്റിയറിങ് കമ്മിറ്റിയും പ്രസിഡൻറും തമ്മില്‍ ഒരസ്വാരസ്യവും ഇല്ലെന്നും കാര്യങ്ങള്‍ ചര്‍ച്ചചെയ്താണ് മുന്നോട്ടുപോകുന്നതെന്നും കോണ്‍ഗ്രസിലെ ഹര്‍ഷാദ് വൊര്‍ക്കാടി തിരിച്ചടിച്ചു. തിരുവനന്തപുരം ജില്ല പഞ്ചായത്തുപോലും 40 ശതമാനം ഫണ്ട് മാത്രമേ വിനിയോഗിച്ചിട്ടുള്ളൂവെന്നും എല്ലാവരും ഒത്തുപിടിച്ചാല്‍ കാര്യങ്ങള്‍ പരിഹരിക്കാമെന്നും പ്രസിഡൻറ് എ.ജി.സി. ബഷീറും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.