മദ്യവിരുദ്ധ മുന്നണി കൺ​െവൻഷൻ

കണ്ണൂർ: ഭീകരമായ മദ്യവാഴ്ചക്കെതിരെ സമൂഹം സമരസജ്ജരാകണമെന്ന് കേരള മദ്യ വിരുദ്ധ ജനകീയ മുന്നണി സംസ്ഥാന ചെയർമാൻ ഡോ. ജോഷ്വ മാർ ഇശ്നാത്തിയോസ് പറഞ്ഞു. ജനകീയ മദ്യവിരുദ്ധ മുന്നണി സംസ്ഥാനതല സമരജാഥ വിശദീകരണ കൺെവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുന്നണി ജില്ല ചെയർമാൻ കളത്തിൽ ബഷീർ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് ചെയർമാൻ ഫാ. വർഗീസ് മുഴത്തേറ്റ്, സംസ്ഥാന െസക്രട്ടറി ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ, സംസ്ഥാന വൈസ് പ്രസിഡൻറ് രാജൻ കോരമ്പത്ത്, യു.പി. സിദ്ദീഖ് മാസ്റ്റർ, പ്രഫ. മുഹമ്മദ്, റുസീന ടീച്ചർ, അഡ്വ. അഹ്മദ് മാണിയൂർ, മോഹനൻ കോരമ്പത്ത് എന്നിവർ സംസാരിച്ചു. അശ്‌റഫ് മമ്പറം സ്വാഗതവും കെ.കെ. മുഹമ്മദ് അസ്‌കർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.