എസ്​.വൈ.എസ്​. ജില്ലാ നേതൃപരിശീലനക്യാമ്പ്​ സമാപിച്ചു

കണ്ണൂര്‍ : സമസ്ത കേരള സുന്നി യുവജന സംഘം ജില്ലാ നേതൃ പരിശീലന ക്യാമ്പ് സമാപിച്ചു. കൂത്തുപറമ്പ് മഖ്ദൂമിയ്യ കാമ്പസില്‍ നടന്ന സംഗമം എസ്.ൈവ.എസ്. സംസ്ഥാന സെക്രട്ടറി റഹ്മതുല്ലാഹ് സഖാഫി എളമരം ഉദ്ഘാടനം ചെയ്തു. കെ.പി. മുഹമ്മദ് സഖാഫി ചൊക്ലി അധ്യക്ഷത വഹിച്ചു. സര്‍ക്കിള്‍, സോണ്‍ ഘടകങ്ങളുടെ ശാക്തീകരണം ലക്ഷ്യം വെച്ച് നടക്കുന്ന ക്യാമ്പില്‍ സംസ്ഥാന സെക്രട്ടറി കെ. അബ്ദുല്‍ കലാം മാവൂര്‍, ജില്ലാ നേതാക്കളായ ആർ.പി. ഹുസൈന്‍ മാസ്റ്റര്‍, എന്‍. അഷ്റഫ് സഖാഫി കടവത്തൂര്‍, അബ്ദുല്ല കുട്ടി ബാഖവി മഖ്ദൂമി, നിസാര്‍ അതിരകം എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി . വിദേശ പ്രതിനിധികളായ യൗകൂബ് സഖാഫി ഖത്തര്‍, അഹ്മദ് നിസാമി ദമാം, മുനീര്‍ തോട്ടട ദമാം, ഉസ്മാന്‍ സഅദി റിയാദ്, റാസിഖ് ദുബൈ, ഉബൈദ് സഅദി ദുബൈ, എസ്.വൈ.എസ്. ജില്ലാ നേതാക്കളായ എന്‍. സകരിയ്യ മാസ്റ്റര്‍, കെ. മുഹ്യുദ്ധീന്‍ സഖാഫി മുട്ടില്‍, അബ്ദുല്‍ റസാഖ് മാണിയൂര്‍, നിസാര്‍ അതിരകം, ജബ്ബാര്‍ മാവിച്ചേരി, കെ.പി. അബ്ദുല്‍ സമദ് അമാനി സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.