65 ലക്ഷം തട്ടിയെടുത്ത കേസ്: ഒരാൾ പിടിയിൽ ​

കാസർകോട്: ബിസിനസ് ചെയ്യാമെന്ന് തെറ്റിദ്ധരിപ്പിച്ച് 65 ലക്ഷം രൂപയും പതിനാറരപവൻ സ്വർണവും തട്ടിയെടുത്തതിന് കണ്ണൂർ സ്വദേശിയെ ടൗൺ പൊലീസ് അറസ്റ്റ്ചെയ്തു. തുരുത്തി കെ.കെ പുറത്തെ ഷക്കീർ അബ്ദുല്ല അഹമ്മദി​െൻറ പരാതിയിൽ ഫലീൽ എന്നയാൾക്കെതിരെയാണ് കേസ്. പാർട്ട്ണർഷിപ്പിൽ ബിസിനസ് തുടങ്ങാനെന്ന പേരിൽ ഷക്കീർ അബ്ദുല്ലയിൽനിന്ന് 65 ലക്ഷം രൂപയും സ്വർണവും വാങ്ങുകയായിരുന്നു. ബിസിനസ് ചെയ്യാനോ വാങ്ങിയ സ്വർണവും പണവും തിരിച്ചുനൽകാനോ ഫലീൽ തയാറാകാതിരുന്നതിനെ തുടർന്നാണ് പരാതി നൽകിയത്. മറ്റു രണ്ടാളുടെ പേരിൽ ആൾമാറാട്ടം നടത്തിയാണ് തട്ടിപ്പ്. ഇയാളുടെ പേരിൽ മൂന്ന് വിവാഹ തട്ടിപ്പുകേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. filal
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.