കാസർകോട്: സംസ്ഥാന തൊഴിലും നൈപുണ്യവും വകുപ്പിെൻറ ആഭിമുഖ്യത്തില്‍ ദേശീയ നഗര ആരോഗ്യദൗത്യത്തിെൻറയും ആരോഗ്യവകുപ്പിെൻറയും സഹകരണത്തോടെ മംഗൽപാടി ഗ്രാമപഞ്ചായത്തിലെ മണിമുണ്ട കടപ്പുറത്ത് ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി സൗജന്യ മെഡിക്കല്‍ ക്യാമ്പും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. മംഗൽപാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷാഹുല്‍ഹമീദ് ഉദ്ഘാടനം നിര്‍വഹിച്ചു. അംഗം സീനത്ത് സറിയ അധ്യക്ഷതവഹിച്ചു. മംഗൽപാടി സി.എച്ച്.സി മെഡിക്കല്‍ ഓഫിസര്‍ സൗമ്യ നായർ, അസി. ലേബര്‍ ഓഫിസര്‍ പി. വത്സലൻ, എൻ.യു.എച്ച്.എം ജില്ല കോഓഡിനേറ്റര്‍ സൂരജ് എന്നിവര്‍ സംസാരിച്ചു. 90 ഇതരസംസ്ഥാന തൊഴിലാളികള്‍ ക്യാമ്പില്‍ പങ്കെടുത്തു. തൊഴിലാളികളുടെ രക്തസാമ്പിളുകള്‍ ശേഖരിച്ച് മരുന്ന് വിതരണം നടത്തി. റിട്ട. ആര്‍മി എജുക്കേഷനല്‍ ഇൻസ്ട്രക്ടര്‍ പി. കരുണാകരൻ ക്ലാസെടുത്തു. ജില്ല ലേബര്‍ ഓഫിസര്‍ (എന്‍ഫോഴ്സ്മെൻറ്) കെ.എ. ഷാജു സ്വാഗതവും അസി. ലേബര്‍ ഓഫിസര്‍ എം. ജയകൃഷ്ണ നന്ദിയും പറഞ്ഞു. ക്യാമ്പില്‍ പങ്കെടുത്ത തൊഴിലാളികളുടെ തിരിച്ചറിയൽ രേഖ പരിശോധിച്ച് 'ആവാസ്' കാര്‍ഡ് വിതരണംചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.