സിദ്ധരാമയ്യ പ്രകൃതിചികിത്സയിൽ

മംഗളൂരു: മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ എം.എൽ.എ ഉജ്റെയിൽ പ്രകൃതിചികിത്സയിൽ. യോഗയും മുടങ്ങാതെചെയ്യുന്നു. വെള്ളപ്പൊക്കബാധിത മേഖലകൾ സന്ദർശിക്കാൻ എത്തിയ പൊതുമരാമത്ത് മന്ത്രി എച്ച്.ഡി. രേവണ്ണ സിദ്ധരാമയ്യയെ ചികിത്സാകേന്ദ്രിൽ ചെന്നാണ് കണ്ടത്. പൂച്ചെണ്ടുമായി കയറിയ മന്ത്രി നേതാവിനെ കണ്ട് തെല്ലമ്പരന്നു. ടീഷർട്ടും കൈലിയും വേഷം. കുടവയർ കുറഞ്ഞു. ആൾ സ്ലിമ്മായി വരുന്നു. അരമണിക്കൂർ ഇരുവരും നടത്തിയ സംസാരത്തിന് സംസ്ഥാന ബജറ്റ് വിഷയമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.