മടിക്കേരി: കാലവർഷക്കെടുതിയുടെ യഥാർഥവിവരം നൽകുന്നതിൽ ജില്ല ഭരണകൂടം പരാജയപ്പെട്ടുവെന്ന് മന്ത്രി ആർ.വി. ദേശ്പാണ്ഡെ പറഞ്ഞു. അടുത്തദിവസങ്ങളിൽ ശരിയായ റിപ്പോർട്ട് സർക്കാറിന് നൽകേണ്ടതാണെന്നും ഉദ്യോഗസ്ഥരോടായി അദ്ദേഹം പറഞ്ഞു. കനത്തമഴയിലും മണ്ണിടിച്ചിലിലുമുണ്ടായ നാശനഷ്ടങ്ങളെ വിലയിരുത്തിനുവേണ്ടി മടിക്കേരിയിൽ ചേർന്ന ജില്ല ഭരണകൂടത്തിെൻറ ഉന്നത ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലവർഷക്കെടുതിയുടെ പരിഹാരശ്രമത്തിൽ എല്ലാ വകുപ്പുകളും പ്രവർത്തിച്ചതായി കാണുന്നില്ല. പ്രധാനപ്പെട്ട അന്തർസംസ്ഥാന പാതയായ വീരാജ്പേട്ട-കണ്ണൂർ റോഡിലെ തടസ്സങ്ങളും മറ്റും ഉടനെനീക്കി ഗതാഗതത്തിന് തുറന്നുകൊടുക്കേണ്ടതുെണ്ടന്നും അദ്ദേഹം പറഞ്ഞു. അപകടാവസ്ഥയിലായ മരങ്ങൾ ഉടൻ നീക്കംചെയ്യാൻ നടപടിയെടുക്കണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരോട് പറഞ്ഞു. മടിക്കേരി, വീരാജ്പേട്ട എന്നിവിടങ്ങളിൽ 35ലധികം വീടുകൾ തകർന്നിട്ടുണ്ടെങ്കിലും ഭരണകൂടത്തിെൻറ റിപ്പോർട്ടിൽ പരാമർശിക്കുന്നില്ല. നഷ്ടപരിഹാരത്തിനുള്ള നടപടികൾ എളുപ്പമാക്കിക്കൊടുക്കേണ്ടതുണ്ടെന്നും പറഞ്ഞു. എം.എൽ.എമാരായ സുനിൽ സുബ്രഹ്മണി, വീണ അച്ചയ്യ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബി.എ. ഹരീഷ്, വൈസ് പ്രസിഡൻറ് ലോകേശ്വര ഗോപാൽ, റവന്യൂ സെക്രട്ടറി ഗംഗാറാം ബഡേരിയ, ജില്ല കലക്ടർ പി.െഎ. ശ്രീവിദ്യ എന്നിവർ പെങ്കടുത്തു. കുടകിൽ കാലവർഷം ചൊവ്വാഴ്ചയും തുടർന്നു. ബേത്തരിയിലെ കാവേരി പുഴ, ഗോണിക്കുപ്പക്കടുത്ത ലക്ഷ്മണതീർഥ എന്നിവിടങ്ങളിലെ ജലനിരപ്പ് കൂടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.