കാസർകോട്: ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമില്‍ വിവിധ തസ്തികകളിലേക്ക് തത്സമയ അഭിമുഖം നടത്തുന്നു. ഒരുവര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷകര്‍ വെള്ളപേപ്പറില്‍ തയാറാക്കിയ അപേക്ഷയോടൊപ്പം അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഇൻറര്‍വ്യൂവില്‍ ഹാജരാക്കേണ്ടതാണ്. ഹോം മാനേജറിന് എം.എസ്.ഡബ്ല്യു/എം.എ സോഷ്യോളജി, എം.എ സൈക്കോളജി/എം.എസ്സി സൈക്കോളജിയാണ് യോഗ്യത. ശമ്പളം: 18,000. ഫുള്‍ടൈം െറസിഡൻറ് വാര്‍ഡന് ബിരുദം (സമാനതസ്തികയിലുള്ള പ്രവൃത്തിപരിചയം അഭികാമ്യം). ശമ്പളം: 13,000, സോഷ്യല്‍ വര്‍ക്കര്‍ കം കേസ് വര്‍ക്കറിന് എം.എസ്.ഡബ്ല്യു/എം.എ സോഷ്യോളജി/എം.എസ്സി സൈക്കോളജി. ശമ്പളം: 12,000. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന് (പാര്‍ട്ട് ടൈം) എം.എസ്സി/ എം.എ സോഷ്യോളജി (ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം). ശമ്പളം: 12,000.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.