ട്രോളിങ്​: മടക്കര വറുതിയിൽ

ചെറുവത്തൂർ: ട്രോളിങ് നിരോധനത്തെ തുടർന്ന് മടക്കര വറുതിയിൽ. തുറമുഖത്തെ പ്രത്യക്ഷമായും പരോക്ഷമായും ആശ്രയിക്കുന്ന ആയിരത്തോളം തൊഴിലാളികൾ കടുത്ത പ്രതിസന്ധിയിലാണ്. നിലവിൽ 500ഓളം ബോട്ടുകളാണ് മടക്കര തുറമുഖം കേന്ദ്രീകരിച്ച് മത്സ്യബന്ധനം നടത്തുന്നത്. ഇതിൽ ജില്ലയിലെയും ജില്ലക്ക് പുറത്തുനിന്നുമുള്ള ബോട്ടുകളുണ്ട്. കന്യാകുമാരി, മംഗളൂരു ഭാഗങ്ങളിൽനിന്നുള്ള ബോട്ടുകൾ ട്രോളിങ് നിരോധനം നിലവിൽ വരുംമുേമ്പ തീരം വിട്ടു. എളുപ്പത്തിൽ ദേശീയപാതയിലേക്കെത്താം എന്നതിനാൽ ആവശ്യക്കാർ കൂടുതൽ എത്തുന്ന തുറമുഖം കൂടിയാണ് മടക്കര.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.