നീലേശ്വരം: നീലേശ്വരം നഗരസഭയിലെ ചെമ്മാക്കരക്കാർ കോരിച്ചൊരിയുന്ന മഴക്കാലത്തും കുടിവെള്ളത്തിന് പരക്കം പായുന്നു. 75ഓളം കുടുംബങ്ങളാണ് ദുരിതമനുഭവിക്കുന്നത്. ചെമ്മാക്കരയിലെ കുടിവെള്ള പ്രശ്നപരിഹാരത്തിനായി പമ്പ്ഹൗസും കിണറും സ്ഥാപിച്ചെങ്കിലും മലിനജലമാണ് ലഭിക്കുന്നത്. ഈ പമ്പ് ഹൗസിൽനിന്ന് പൈപ്പ് വഴി വരുന്ന വെള്ളം ഉപയോഗിക്കുേമ്പാൾ ചൊറിച്ചിൽ വരുന്നതായി നാട്ടുകാർ പറയുന്നു. കഴിഞ്ഞ അഞ്ചുവർഷമായി ചെമ്മാക്കര പ്രദേശത്തുകാർക്ക് കുടിവെള്ളം കിട്ടാക്കനിയാണ്. ഇക്കാലമത്രയും സന്നദ്ധസംഘടനകൾ, വില്ലേജ്, നഗരസഭ അധികൃതർ ലോറികളിലെത്തിക്കുന്ന വെള്ളം ലഭിച്ചതുകൊണ്ട് ആശ്വാസമായിരുന്നു. മഴക്കാലം വന്നതോെട എല്ലാവരും കുടിവെള്ളവിതരണം നിർത്തി. വർഷമേറെയായിട്ടും കുടിവെള്ളപ്രശ്നത്തിന് പരിഹാരം കാണാൻ ജല അതോറിറ്റിയോ നഗരസഭ അധികൃതരോ തയാറായിട്ടില്ല. ചെമ്മാക്കര കുടിവെള്ള കമ്മിറ്റി എന്ന പേരിൽ കമ്മിറ്റി രൂപവത്കരിച്ച് പ്രശ്നം പരിഹരിക്കാൻ ശ്രമങ്ങൾ നടത്തിയെങ്കിലും വിജയിച്ചില്ല. ചെമ്മാക്കരയിലെ വനിത കൂട്ടായ്മ മുൻകൈയെടുത്ത് കിണർ സ്ഥാപിക്കാൻ സ്ഥലം കണ്ടെത്താൻ ശ്രമിച്ചെങ്കിലും എങ്ങുമെത്തിയില്ല. ചെമ്മാക്കരയിലെ ജനങ്ങൾ ബന്ധുവീടുകളിൽനിന്നും മറ്റു സ്ഥലങ്ങളിൽനിന്നും വാഹനങ്ങളിൽ പോയി വലിയ കന്നാസുകളിൽ ശേഖരിച്ച് എത്തിച്ച് താൽക്കാലിക പരിഹാരം തേടുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.