മന്ത്രി ഇടപെട്ടു; അപകടത്തിലായ വൈദ്യുതി തൂണുകൾ മാറ്റിസ്ഥാപിച്ചു

മഞ്ചേശ്വരം: വകുപ്പ് മന്ത്രി ഇടപെട്ടതോടെ അപകടാവസ്ഥയിലായ വൈദ്യുതി തൂണുകൾ മാറ്റിസ്ഥാപിച്ചു. തൂമിനാട് ദേശീയപാതക്ക് സമീപം ഹൈടെൻഷൻ ലൈനി​െൻറ രണ്ടു തൂണുകളാണ് മാറ്റിസ്ഥാപിക്കാൻ വൈദ്യുതി മന്ത്രി എം.എം. മണി നിർദേശം നൽകിയത്. ഇതി​െൻറ അടിസ്ഥാനത്തിൽ തിങ്കളാഴ്ച ഉച്ചയോടെ പോസ്റ്റുകൾ മാറ്റിസ്ഥാപിച്ചു. തൂമിനാട് ദേശീയപാതയുടെ ഇരുവശത്തുമുള്ള രണ്ട് തൂണുകൾ അപകടാവസ്ഥയിലുണ്ടെന്ന വാർത്ത 'മാധ്യമം' കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ചിരുന്നു. ഇത് മഞ്ചേശ്വരത്തെ സാമൂഹികപ്രവർത്തകർ വൈദ്യുതിമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയതോടെയാണ് നടപടിയെടുക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്. ഒരാഴ്ച മുമ്പുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് ഈ പോസ്റ്റുകൾക്ക് തകരാർ സംഭവിച്ചത്. കാറ്റിൽ രണ്ടു പോസ്റ്റുകളുടെയും അടിഭാഗത്ത് വിള്ളൽവീണ് ഭാഗികമായി മറിഞ്ഞനിലയിലായിരുന്നു. നാട്ടുകാർ നിരവധിതവണ വൈദ്യുതിവകുപ്പ് അധികൃതരെ സമീപിച്ചെങ്കിലും നടപടിയെടുത്തിരുന്നില്ല. തിങ്കളാഴ്ച രാവിലെ വൈദ്യുതിവകുപ്പ് ഉദ്യോഗസ്ഥരും ജീവനക്കാരുമെത്തിയാണ് അപകടാവസ്ഥയിലുള്ള രണ്ട് തൂണുകൾ മാറ്റി പകരം രണ്ട് പുതിയ തൂണുകൾ സ്ഥാപിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.