ഭൂ ഇടപാട്: മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്

മംഗളൂരു: മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉപമുഖ്യമന്ത്രിയായിരിക്കെ നടത്തിയ ഭൂമി ഇടപാട് സംബന്ധിച്ച ഹരജിയിൽ അദ്ദേഹത്തിനെതിരെ കേസെടുക്കാൻ മൈസൂരു അഡീ. ജില്ല സെഷൻസ് കോടതി (രണ്ട്) ലക്ഷ്മിപുരം പൊലീസിന് നിർദേശം നൽകി. 25 വർഷം മുമ്പാണ് ഇടപാട് നടന്നത്. സിദ്ധരാമയ്യയെ കൂടാതെ അന്നത്തെ 'മുഡ' (മൈസൂരു അർബൻ െഡവലപ്മ​െൻറ് അതോറിറ്റി) ചെയർമാൻ ബസവ ഗൗഡ, മുഡ ചെയർമാൻ ഡി. ദ്രുവകുമാർ, മുഡ കമീഷണർ പി.എസ്. കാന്തരാജു എന്നിവർക്കെതിരെയും കേസെടുക്കാൻ നിർദേശമുണ്ട്. അന്യായക്കാർക്കുവേണ്ടി അഡ്വ. എൻ. ഗംഗരാജുവാണ് ഹരജി സമർപ്പിച്ചത്. മുഡ ഹിങ്കാൽ പഞ്ചായത്തിൽ വിജയനഗർ ലേഔട്ട് വികസനത്തിന് 535 ഏക്കർ ഭൂമി 1988ലും 1997ലുമായി അക്വയർചെയ്തിരുന്നു. ഇതി​െൻറ ഭാഗമായി സിദ്ധരാമയ്യ അനധികൃതമായി ഭൂമി സ്വന്തമാക്കി വീട് പണിയുകയും 2013ൽ വിൽപന നടത്തുകയും ചെയ്തുവെന്നാണ് ഹരജിക്കാരായ മുൻ പഞ്ചായത്ത് പ്രസിഡൻറ് പപ്പണ്ണയും ബന്ധുക്കളും ഉന്നയിക്കുന്ന പരാതി. സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിനെതിരെ കേസെടുക്കാൻ ഹരജിക്കാർ ഗവർണറുടെ അനുമതി തേടിയെങ്കിലും നിരാകരിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.