'ഇലാഫ്​' വിദ്യാർഥിസംഗമം നാളെ

കണ്ണൂർ: കേരളത്തിലെ വിവിധ ഇസ്ലാമിക കാമ്പസുകളിൽ പഠിക്കുന്ന കണ്ണൂർ ജില്ലയിലെ വിദ്യാർഥികളുടെ കൂട്ടായ്മയായ 'ഇലാഫ്' വിദ്യാർഥിസംഗമം തിങ്കളാഴ്ച കണ്ണൂർ യൂനിറ്റി സ​െൻററിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. അനുമോദനം, വിജ്ഞാനം, അനുഭവം, യാത്ര, മെഹ്ഫിൽ എന്നീ സെഷനുകളിലായി നടക്കുന്ന സംഗമം ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ. മുഹമ്മദലി ഉദ്ഘാടനംചെയ്യും. ജില്ല പ്രസിഡൻറ് യു.പി. സിദ്ദീഖ് മാസ്റ്റർ അധ്യക്ഷത വഹിക്കും. ജി.െഎ.ഒ സംസ്ഥാന പ്രസിഡൻറ് അഫീദ അഹമ്മദ്, എസ്.െഎ.ഒ സംസ്ഥാന പ്രസിഡൻറ് സി.ടി. ഷുഹൈബ്, ബി. അബ്ദുന്നാസർ, കെ.കെ. സുഹൈൽ, പി. റുക്സാന, വി.എൻ. ഹാരിസ്, പി.ടി.പി. സാജിദ, ആരിഫ മെഹബൂബ്, ഫാസിൽ അബ്ദു, ജബീന ഇർഷാദ്, കെ.കെ. ഫിറോസ് തുടങ്ങിയവർ വിവിധ സെഷനുകൾ നയിക്കും. രാത്രി എട്ടിന് റാസ ആൻഡ് ബീഗം അവതരിപ്പിക്കുന്ന 'ഇൗദ് മെഹ്ഫിൽ' ഗസൽ പരിപാടിയുമുണ്ടാവും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.