സംഘ്പരിവാര്‍ ബന്ധം ഉപേക്ഷിച്ച് കുടുംബം സി.പി.എമ്മില്‍ ചേര്‍ന്നു

കണ്ണൂര്‍: സംഘ്പരിവാര്‍ സംഘടനകളില്‍ പ്രവര്‍ത്തിച്ചുവരുന്ന കുടുംബം സി.പി.എമ്മില്‍ ചേർന്നു. കാക്കയങ്ങാട് സ്വദേശി കെ.വി. രാജഗോപാലും ഭാര്യ സീമയുമാണ് സി.പി.എമ്മിൽ ചേരാൻ തീരുമാനിച്ചതായി വാർത്തസമ്മേളനത്തിൽ അറിയിച്ചത്. ക്രീഢാഭാരതി സംസ്ഥാന കമ്മിറ്റി അംഗമാണ് രാജഗോപാല്‍. മഹിള മോര്‍ച്ച ജില്ല കമ്മിറ്റി അംഗവും പേരാവൂര്‍ മണ്ഡലം പ്രസിഡൻറുമാണ് സീമ. കഴിഞ്ഞ പഞ്ചായത്ത് െതരഞ്ഞെടുപ്പില്‍ മുഴക്കുന്ന് പഞ്ചായത്തിലെ ഏഴാം വാര്‍ഡ് ബി.ജെ.പി സ്ഥാനാര്‍ഥിയായിരുന്നു സീമ. 35 വര്‍ഷമായി ആര്‍.എസ്.എസ് പ്രവര്‍ത്തകനാണ് താനെന്ന് രാജഗോപാല്‍ പറഞ്ഞു. സംഘ്പരിവർ പ്രവര്‍ത്തനങ്ങളോട് യോജിക്കാനാവാത്തതും പൊതു പ്രശ്‌നങ്ങളില്‍ സംഘടനകള്‍ക്ക് ഇടപെടാന്‍ സാധിക്കാത്തതുമാണ് പ്രവര്‍ത്തനം ഉപേക്ഷിക്കാന്‍ കാരണം. സമൂഹത്തിന് ദിശാബോധവും കരുത്തും നൽകാൻ സംഘ്പരിവാറിന് സാധിക്കിെല്ലന്ന് ഇത്രയും നാളത്തെ ബന്ധം വഴി ബോധ്യമായി. യഥാർഥ സമാജ സേവനം നടത്തുന്നതും ജനഹൃദയങ്ങളിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെന്ന് അവരിലൊരാളായി മാറി സേവനം ചെയ്യുന്ന ഒരേയൊരു പാർട്ടി സി.പി.എമ്മാണെന്ന് ബോധ്യമായതിനാലുമാണ് കാവി ഉപേക്ഷിക്കാൻ കാരണമെന്ന് അവർ പറഞ്ഞു. വാർത്തസമ്മേളനത്തിൽ ആര്‍.എസ്.എസ് ബന്ധം ഉപേക്ഷിച്ച സുധീഷ് മിന്നി, സി.പി.എം കാക്കയങ്ങാട് ലോക്കല്‍ സെക്രട്ടറി എം. ബിജു, സുകേഷ് എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.