കണ്ണൂർ: കൂത്തുപറമ്പ് മലയാള കലാനിലയത്തിെൻറ ആഭിമുഖ്യത്തില്‍ അഖില കേരള തുള്ളല്‍-ദൃശ്യ സാഹിത്യോത്സവം ജൂൺ 16, 17 തീയതികളില്‍ മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തില്‍ നടക്കും. 16ന് രാവിലെ 10ന് ചിത്രകാരന്‍ കെ.കെ. മാരാര്‍ പരിപാടി ഉദ്ഘാടനംചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ഓട്ടൻ-പറയന്‍-ശീതങ്കന്‍ തുള്ളലുകളുടെ അവതരണം, ആചാര്യസംഗമം, തുള്ളല്‍ കലാകാരസംഗമം, ചാക്യാര്‍കൂത്ത്, അഷ്ടപദി എന്നിവയുമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍നിന്നും തുള്ളല്‍മേഖലയിലെ നൂറിലധികം കലാകാരന്മാര്‍ പരിപാടിയില്‍ പങ്കെടുക്കും. ജില്ലയിലെ 20 വിദ്യാലയങ്ങളില്‍നിന്നുള്ള കലാകാരന്മാരുടെ പ്രാതിനിധ്യമുണ്ടാകും. അമ്പലപ്പുഴ കുഞ്ചന്‍ സ്മാരകം, മണലൂര്‍ തുള്ളല്‍ കളരി, കുട്ടമത്ത്, കരിവെള്ളൂര്‍ തുടങ്ങിയ ശൈലികളുടെ രംഗാവതരണമുണ്ടാകും. 50 സ്‌കൂള്‍ വിദ്യാർഥികള്‍ പരിപാടിയില്‍ പഠിതാക്കളായെത്തും. 17ന് വൈകീട്ട് നാലിന് അഖില കേരള തുള്ളല്‍-ദൃശ്യ സാഹിത്യോത്സവം സമാപിക്കും. വാര്‍ത്തസമ്മേളനത്തില്‍ ക്ഷേത്രം എക്സിക്യൂട്ടിവ് ഒാഫിസർ അജിത്ത് പറമ്പത്ത്, മലയാള കലാനിലയം ഡയറക്ടർ കലാമണ്ഡലം മഹേന്ദ്രൻ, വിനോദ് നാരോത്ത്, കലാമണ്ഡലം അജിത്ത്, പ്രകാശന്‍ തൈക്കണ്ടി എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.