ദുരിതാശ്വാസത്തിന്​ പാർട്ടി ഇറങ്ങും -സി.പി.എം

കണ്ണൂർ: കാലവർഷക്കെടുതി അനുഭവിക്കുന്ന മേഖലയിൽ ദുരിതാശ്വാസ പ്രവർത്തനത്തിന് പാർട്ടിപ്രവർത്തകർ ഇറങ്ങണമെന്ന് സി.പി.എം ജില്ല സെക്രേട്ടറിയറ്റ് പ്രസ്താവനയിൽ അഭ്യർഥിച്ചു. കാലവര്‍ഷക്കെടുതിയില്‍ പല കുടുംബങ്ങളും വീടൊഴിഞ്ഞുപോകേണ്ട സ്ഥിതിയാണുള്ളത്. മലയോര മേഖലകളിൽ റോഡ്ഗതാഗതം താറുമാറായി. ഇത്തരമൊരു സാഹചര്യത്തില്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളിലും ആളുകളെ പുനരധിവസിക്കുന്നതിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ സജീവമായി രംഗത്തിറങ്ങണമെന്ന് സെക്രേട്ടറിയറ്റ് അഭ്യർഥിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.