* അടിയന്തരഘട്ടത്തില്‍ 1077ല്‍ വിളിക്കുക കാസർകോട്: കഴിഞ്ഞ 24 മണിക്കൂറായി ശക്തമായി പെയ്യുന്ന മഴയില്‍ കാസർകോട്ട് ആറും മഞ്ചേശ്വരത്ത് ഒന്നും വീടുകള്‍ ഭാഗമായി തകര്‍ന്നു. മലയോരമേഖലകളില്‍ ജാഗ്രത പാലിക്കാൻ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വ്യാപകമായ കൃഷിനാശവും സംഭവിച്ചു. കനത്ത മഴയില്‍ വെള്ളരിക്കുണ്ട് താലൂക്കില്‍ വ്യാപകമായ കൃഷിനാശം സംഭവിച്ചു. തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴയില്‍ ഏകദേശം 17 ഹെക്ടറോളം സ്ഥലത്തെ വിളകള്‍ക്ക് നാശം സംഭവിച്ചു. പ്രധാനമായും അടക്ക, വാഴ, തെങ്ങ് കൃഷിക്കാണ് നാശം സംഭവിച്ചത്. കനത്ത മഴയെത്തുടര്‍ന്ന് വെള്ളരിക്കുണ്ട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും കലക്ടര്‍ വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു. ജൂണ്‍ 18 വരെ സംസ്ഥാനത്ത് ശക്തമായതോ (ഏഴ് മുതല്‍ 11 വരെ സെ.മീ., 24 മണിക്കൂറിൽ) അതിശക്തമായതോ (12 മുതല്‍ 20 വരെ സെ.മീ., 24 മണിക്കൂറിൽ) ആയ മഴക്ക് സാധ്യതയെന്നും കാസർകോട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, പാലക്കാട് എന്നീ ജില്ലകളില്‍ മലയോരമേഖലയില്‍ വെള്ളപ്പൊക്ക, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതായും കേരള സംസ്ഥാന അടിയന്തരഘട്ട കാര്യനിര്‍വഹണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. അടിയന്തരഘട്ടത്തില്‍ പൊതുജനങ്ങള്‍ക്ക് ജില്ല എമര്‍ജന്‍സി ഓപറേഷന്‍സ് സെൻററില്‍ 1077 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. തുടര്‍ച്ചയായി മഴ ലഭിച്ചതിനാല്‍ പെെട്ടന്നുള്ള വെള്ളപ്പൊക്കം, ഉരുള്‍പൊട്ടൽ, മണ്ണിടിച്ചില്‍ എന്നിവ തുടരാന്‍ സാധ്യതയുണ്ട്. കേന്ദ്ര ജല കമീഷനും കേരളത്തിലെ നദികളില്‍ വെള്ളപ്പൊക്കസാധ്യതയുണ്ട് എന്ന് അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.