കാഞ്ഞങ്ങാട്: സംസ്ഥാനത്തെ മികച്ച പാൽ െഡയറിക്കുള്ള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിെൻറ പുരസ്കാരം മില്‍മയുടെ കാസര്‍കോട് ഡെയറിക്ക് ലഭിച്ചു. മാലിന്യസംസ്‌കരണ സംവിധാനത്തോടൊപ്പം പരിസ്ഥിതിസംരക്ഷണത്തില്‍ പുലര്‍ത്തിയ മികവുകൂടി മാനിച്ചാണ് അവാര്‍ഡ്. തിരുവനന്തപുത്ത് നടന്ന ചടങ്ങില്‍ വ്യവസായമന്ത്രി എ.സി. മൊയ്തീനിൽനിന്ന് കാസര്‍കോട് െഡയറി മാനേജര്‍ ആർ.എസ്. വിനോദ്, എന്‍ജിനീയര്‍ നവീൻ, അരുണ്‍, രാമകൃഷ്ണന്‍ എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി. മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ സജീവൻ, അംഗം സെക്രട്ടറി തങ്കപ്പന്‍ എന്നിവരും സംബന്ധിച്ചു. കാഞ്ഞങ്ങാട് മാവുങ്കാലില്‍ പ്രവര്‍ത്തിക്കുന്ന കാസര്‍കോട് െഡയറിയില്‍ മാലിന്യ സംസ്‌കരണത്തിന് 100 സി.എം.ഡി ശേഷിയുള്ള പുതിയ സംസ്‌കരണ പ്ലാൻറ് നിര്‍മിക്കുകയും െഡയറിയില്‍ രൂപപ്പെടുന്ന മുഴുവന്‍ മാലിന്യങ്ങളും പൂര്‍ണമായും സംസ്‌കരിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തുകയുംചെയ്തിട്ടുണ്ട്. െഡയറി കാമ്പസിനകത്ത് ജൈവ പച്ചക്കറിക്കൃഷി വ്യാപകമാക്കുന്നതിനുമുള്ള സംവിധാനവും സജ്ജീകരിച്ചിട്ടുണ്ട്. മാലിന്യസംസ്‌കരണ പ്ലാൻറില്‍നിന്ന് പുറത്തുവിടുന്ന ശുദ്ധീകരിച്ച ജലം കാമ്പസിനകത്തെ പുല്‍ത്തകിടി, പൂന്തോട്ടം, തെങ്ങ് തുടങ്ങിയവ നനക്കാന്‍ ഉപയോഗിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.