കണ്ണൂർ: മത്സ്യത്തൊഴിലാളികൾക്കുള്ള സാഗര മൊബൈൽ ആപ്ലിക്കേഷൻ പ്രവർത്തന സജ്ജമാക്കുന്നതിെൻറ ഭാഗമായി ജില്ലയിൽ ഫിഷറീസ് വകുപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുക്കപ്പെട്ട ഫിഷിങ് ഹാർബർ/ഫിഷ്‌ലാൻഡിങ് സെൻററുകളായ മാപ്പിള ബേ, അഴീക്കൽ, പുതിയങ്ങാടി, ചാലിൽ, ഗോപാലപേട്ട, തയ്യിൽ എന്നീ സ്ഥലങ്ങളിൽ ഫെസിലിറ്റേറ്റർമാരെ താൽക്കാലികമായി നിയമിക്കുന്നു. മത്സ്യത്തൊഴിലാളി വിഭാഗത്തിൽപെട്ട യുവാക്കൾക്ക് അപേക്ഷിക്കാം. യോഗ്യത: വി.എച്ച്.എസ്.ഇ ഫിഷറീസ് അല്ലെങ്കിൽ ജി.ആർ.എഫ്.ടി.എച്ച്.എസിൽ 10ാം ക്ലാസ് വരെ പഠിച്ചവരും ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമുണ്ടായിരിക്കണം. പ്രായപരിധി: 20-40. വിശദമായ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം ജൂൺ 20ന് രാവിലെ 11ന് കണ്ണൂർ മാപ്പിള ബേയിലുള്ള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ നേരിട്ട് ഹാജരാകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.