കാസർകോട്: സോക്കർ മാമാങ്കത്തിന് ഇന്ന് തിരിതിളിയവെ നഗരത്തിലെ കാൽപന്തുഗ്രാമങ്ങളെ വരയിലൂടെ റഷ്യയിലെത്തിച്ച് കുട്ടി ചിത്രകാരൻ കെ.എം. ഹസൻ. ലോകകപ്പ് മാമാങ്കത്തിെൻറ ഭാഗമായി നഗരത്തിലെയും ഗ്രാമപ്രദേശങ്ങളിലെയും ചുവരുകളിലാണ് താരങ്ങളുടെയും ലോകകപ്പ് നടക്കുന്ന റഷ്യൻ രാജ്യത്തിെൻറ വിവിധ സംസ്കാരങ്ങളും വിവിധ വർണങ്ങളിലായി ഹസൻ വരച്ചുതീർത്തത്. ഹസൻ വരച്ച ഫുട്ബാൾ താരങ്ങളുടെ ചിത്രങ്ങളാണ് നഗര ഗ്രാമപ്രദേശങ്ങളിൽ മുഴുവനും. റഷ്യൻ ലോകകപ്പിെൻറ തീം സോങ്ങിലെ ഇൗരടികളും ചുവരുകളിൽ വർണങ്ങളാൽ കുറിച്ചുവെച്ചതും കാണാം. നഗരത്തിലൂടെ കാൽപന്തു ഗ്രാമങ്ങളിലുടെ ഒന്നു നടന്നുപോയാൽ അക്ഷരാർഥത്തിൽ റഷ്യൻ തെരുവീഥികളിൽ പോയതുപോലെയാണ്. ഹസെൻറ ചുവർചിത്രങ്ങൾക്ക് പുറമെ തെരുവോരങ്ങൾ ബ്രസീൽ, അർജൻറീന, സ്പെയിൻ, ജർമനി, ഇംഗ്ലണ്ട് തുടങ്ങിയ ടീമുകളുടെ പതാകയും ജഴ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസി, നെയ്മർ എന്നീ താരങ്ങളുടെ കട്ടൗട്ടുകളുമൊക്കെയായി നിറംപിടിച്ചു തുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.