ആരവത്തിൽ മുങ്ങി നാട് ലോകകപ്പ് പടിവാതിൽക്കലെത്തിനിൽക്കേ പടന്നയിൽ വിശ്വമേളയുടെ ആരവം മുഴങ്ങി. പതിവുപോലെ ഇഷ്ടടീമിെൻറയും കളിക്കാരുടെയും ഫോട്ടോയും ഫ്ലക്സുകളും റോഡരികിൽ ഉയർന്നുകഴിഞ്ഞു. മുഖ്യ എതിരാളി ടീമിനെ കളിയാക്കിയും സ്വന്തം ടീമിനെ വാനോളം പുകഴ്ത്തിയുമാണ് ഫാൻസുകൾ ഫ്ലക്സ് ഉയർത്തുന്നത്. ഫുട്ബാളിന് ഏറെ ആരാധകരുള്ള പ്രദേശമാണെങ്കിലും നോമ്പ് അവസാനഘട്ടത്തിലേക്ക് കടക്കുന്ന സമയമായതിനാൽ പടന്നയിൽ ഫുട്ബാൾ ഭ്രാന്തന്മാർ അൽപം അടങ്ങിയ മട്ടാണ്. പെരുന്നാൾ കഴിയുന്നതോടെ ഇവരുടെ 'തനിനിറം' കാണും. പതിവുപോലെ ബ്രസീലിനും അർജൻറീനക്കുമാണ് ആരാധകർ ഏറെ. ജർമനി, പോർചുഗൽ, ഇംഗ്ലണ്ട് എന്നീ ടീമുകളെ പിന്തുണക്കുന്നവരും ഉണ്ട്. പടന്ന ഓരിയിലും വടക്കേപ്പുറത്തും ഫ്ലക്സും തോരണങ്ങളും ഉയർന്നുകഴിഞ്ഞു. ബ്രസീൽ ഇൗപ്രാവശ്യം കപ്പ് നേടും എന്നതിൽ ഒരുസംശയവും വേണ്ടന്ന് ഓരിയിലെ സി.വി. പ്രജീഷ് പറയുമ്പോൾ അത് കളിക്കളത്തിൽ കാണാം എന്ന് സുഹൃത്തും അർജൻറീന ആരാധകനുമായ കെ. അനൂപ് തിരിച്ചടിക്കുന്നു. പടന്ന വടക്കേപ്പുറത്ത് വാർഡ് മെംബർ നൈന സുരേഷിെൻറ വീട് അർജൻറീനയുടെ കളറണിഞ്ഞു. ഭർത്താവ് സുരേഷിെൻറ ഇഷ്ടടീമാണ് അർജൻറീന. തകർത്തുപെയ്യുന്ന മഴക്കും തണുപ്പിക്കാൻ കഴിയാത്ത ഫുട്ബാൾ ചൂടിലേക്കാണ് ഇനിയുള്ള നാളുകൾ നാടും നഗരവും. പടം // 1) ഓരിയിൽ ബ്രസീൽ ആരാധകർ ഒരുക്കിയ ഫ്ലക്സ് 2) വടക്കേപ്പുറത്ത് വാർഡ് മെംബർ നൈന സുരേഷിെൻറ വീട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.