പഴയങ്ങാടി: ടൗണിലെ അൽഫത്തീബി ജ്വല്ലറിയിൽനിന്ന് വെള്ളിയാഴ്ച നട്ടുച്ചക്ക് 425 പവനും രണ്ടുലക്ഷം രൂപയും കവർച്ച നടത്തിയവരെ കണ്ടെത്തുന്നതിനായി പൊലീസ് പഴുതുകളടച്ച് അന്വേഷണം ഉൗർജിതമാക്കി. ജ്വല്ലറിക്ക് മുന്നിൽ തുണികെട്ടി നടത്തിയ കവർച്ചക്ക് മുമ്പ് സി.സി.ടി.വി കാമറ പെയിൻറടിച്ചു മറയ്ക്കുകയും മോണിറ്ററും ഹാർഡ് ഡിസ്ക്കും കവർന്നെടുക്കുകയും ചെയ്തതിനാൽ സംഭവസ്ഥലത്തുനിന്ന് തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. സംഭവം നടന്ന ദിവസംതന്നെ തൊട്ടുത്ത നാല് കടകളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും കാര്യമായ തുെമ്പാന്നും ലഭിച്ചില്ല. കവർച്ച നടക്കുന്നതിനിടയിൽ ഇതേ ജ്വല്ലറിയിലേക്ക് ഇടപാടുകാർക്ക് നൽകാനുള്ള ഗിഫ്റ്റുകൾ എത്തിച്ച ഓട്ടോറിക്ഷ ൈഡ്രവറിൽനിന്ന് ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിൽ കവർച്ച നടത്തിയവർ പ്രാദേശികമലയാളം സംസാരിക്കുന്നവരാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കടയുടമയും ജീവനക്കാരും പള്ളിയിൽ പോയതാണെന്നും രണ്ടരമണിക്ക് മാത്രമെ തിരിച്ചുവരുകയുള്ളൂവെന്നും അകത്ത് ജോലികൾ നടക്കുകയാണെന്നും മുഖംമറച്ച ഒരാൾ പറഞ്ഞുവെന്നാണ് ഓട്ടോൈഡ്രവർ മൊഴിനൽകിയത്. തുടർന്ന് കടയുടെ പുറത്ത് സാധനങ്ങൾ ഇറക്കിവെക്കാൻ മുഖത്തുനിന്ന് തുണിമാറ്റി ഇയാൾ സഹകരിക്കുകയുംചെയ്തു. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതിയുടെ രേഖാചിത്രം പൊലീസ് തയാറാക്കിവരുകയാണ്. ഞായറാഴ്ച പൊലീസ് 26 സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു. പഴയങ്ങാടി-പയ്യന്നൂർ, കണ്ണൂർ, മാട്ടൂൽ, തളിപ്പറമ്പ് റൂട്ടുകളിലെ സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചുവരുകയാണ്. ഇതുവഴി സഞ്ചരിച്ച വാഹനങ്ങളെയാണ് പൊലീസ് നിരീക്ഷിക്കുന്നത്. കവർച്ച നടന്ന സമയത്തിനുള്ളിൽ ഏതാണ്ട് 500ലധികം ആളുകൾ ജ്വല്ലറിയുടെ സമീപത്തുകൂടി സഞ്ചരിച്ചെങ്കിലും ഒരാളുടെ ശ്രദ്ധയിലും സംഭവം പെടാത്തതും സമീപത്തെ സി.സി.ടി.വി കാമറകൾ സ്വന്തം കടകളെ മാത്രം ഫോക്കസ് ചെയ്തുവെച്ചതിനാൽ ഒരുദൃശ്യവും പതിയാത്തതും പൊലീസിനെ കുഴക്കുകയാണ്. കവർച്ച നടന്ന സ്ഥലത്തെ ടവർപരിധിയിലെ മൊബൈൽകാളുകളും പൊലീസ് പരിശോധിച്ചുവരുകയാണ്. അതിസമർഥമായി നടത്തിയ കവർച്ചയാണെങ്കിലും പ്രതികളെ ഉടൻ പിടികൂടാനാകുമെന്ന ആത്മവിശ്വാസത്തിൽ തന്നെയാണ് പൊലീസെന്ന് തളിപ്പറമ്പ് ഡിെവെ.എസ്.പി കെ.വി. വേണുഗോപാൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കേരളത്തിലെയും കർണാടകയിലെയും ജ്വല്ലറികളിൽ അടുത്ത ദിവസങ്ങളിൽ സ്വർണം വിൽക്കാനെത്തുന്നവരെ നിരീക്ഷിക്കുന്നുണ്ടെന്നും ഡിവൈ.എസ്.പി പറഞ്ഞു. പ്രതികൾ സി.സി.ടി.വി കാമറകളുടെ കണ്ണിൽപ്പെടാതെ തന്ത്രപൂർവ്വം രക്ഷപ്പെട്ടതാണെന്നും പൊലീസ് സംശയിക്കുന്നു. ജില്ല പൊലീസ് മേധാവി ജി. ശിവവിക്രത്തിെൻറ മേൽനോട്ടത്തിൽ തളിപ്പറമ്പ് ഡിെവെ.എസ്.പി കെ.വി. വേണുഗോപാൽ, സർക്കിൾ ഇൻസ്പെക്ടർ കെ.ജെ. ബിനോയ്, പഴയങ്ങാടി പൊലീസ് സബ് ഇൻസ്െപക്ടർ ബിനുമോഹൻ എന്നിവരടങ്ങുന്ന സംഘത്തിനാണ് അന്വേഷണ ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.