മംഗളൂരു: മുൻ നക്സലൈറ്റ് നേതാവ് നിലഗുള്ളി പത്മനാഭയെ പൊലീസ് അറസ്റ്റ് ചെയ്തു. ഉഡുപ്പി, ശിവമോഗ, ചിക്കമഗളൂരു ജില്ലകളിൽ വനമേഖലയിലെ പാലങ്ങൾ തകർത്തതിന് 2004ലും 2005ലും ചാർജ്ചെയ്ത കേസുകളിലാണ് അറസ്റ്റ്. 2016ൽ അറസ്റ്റിലായെങ്കിലും കോടതിയിൽ ഹാജരാവാത്തതിനെത്തുടർന്ന് കുന്താപുരം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി അറസ്റ്റ് വാറൻറ് പുറപ്പെടുവിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.