മംഗളൂരു: മൂഡബിദ്രി എല്ലൂർ വിശ്വേശ്വര ക്ഷേത്രത്തിൽനിന്ന് ലക്ഷങ്ങൾ വിലയുള്ള വെള്ളി വിഗ്രഹങ്ങളും സ്വർണാഭരണങ്ങളും കവർന്നു. വ്യാഴാഴ്ച രാത്രി നടന്ന മോഷണം വെള്ളിയാഴ്ചയാണ് അറിഞ്ഞത്. ആഞ്ജനേയ, പ്രഭാവതി വിഗ്രഹങ്ങളും അവയിൽ ചാർത്തിയ സ്വർണമാലകളുമാണ് നഷ്ടമായത്. ട്രസ്റ്റി സത്യനാരായണ ആചാര്യയുടെ പരാതിയിൽ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.