കടൽസുരക്ഷക്ക്​ ഇനി 'സാഗര'​

ഷമീർ ഹമീദലി കണ്ണൂർ: ഇനി കടലിൽ പോകുന്നവരുടെ വിവരം 'സാഗര' തരും. ഒാഖി ദുരന്തത്തി​െൻറ പശ്ചാത്തലത്തിൽ കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികളുടെ സുരക്ഷ മുൻനിർത്തി സംസ്ഥാന ഫിഷറീസ് വകുപ്പ്, നാഷനൽ ഇൻഫർമാറ്റിക്സ് സ​െൻററുമായി ചേർന്നാണ് 'സാഗര' ആൻേഡ്രായ്ഡ് മൊബൈൽ ആപ് തയാറാക്കിയത്. മത്സ്യബന്ധനത്തിന് പോകുന്ന ബോട്ടുകളുടെ വിവരം നിലവിൽ 'റിയൽ ക്രാഫ്റ്റ്' എന്ന ആപ്ലിക്കേഷനിൽ രജിസ്റ്റർചെയ്യുന്നുണ്ട്. എന്നാൽ, അതിൽ ഇൗ ബോട്ടുകളിലുള്ള മത്സ്യത്തൊഴിലാളികളുടെ വിവരങ്ങൾ ചേർക്കാറില്ല. അതിനാൽ, ബോട്ട് അപകടത്തിൽ പെട്ടാൽ അതിലുള്ള മത്സ്യത്തൊഴിലാളികൾ ആരൊക്കെയെന്ന് ഫിഷറീസ് വകുപ്പിനോ ചില സമയങ്ങളിൽ ബോട്ടുടമകൾക്കുപോലുമോ വിവരമുണ്ടാവില്ല. എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ രക്ഷാപ്രവർത്തനത്തിനുൾപ്പെടെ ഇത് തടസ്സം സൃഷ്ടിക്കും. ഒാഖി ദുരന്തവേളയിൽ നേരിട്ട വലിയ പ്രതിസന്ധി അതായിരുന്നു. 'സാഗര'യിൽ തോണികളുടെയും തൊഴിലാളികളുടെയും വിവരങ്ങൾ ചേർക്കാനാകും. തൊഴിലാളികളുടെ ആധാർ വിവരങ്ങൾ ഉൾപ്പെടെയാണ് ചേർക്കുക. ഏത് തുറമുഖത്തു നിന്ന് ആരൊക്കെ എപ്പോൾ പുറപ്പെട്ടുവെന്ന് ഇതുവഴി അറിയാനാകും. കടലിൽ അകപ്പെട്ടാൽ ഇവരുടെ ലൊക്കേഷൻ കണ്ടെത്താനും സാധിക്കും. മലയാളം, തമിഴ്, ഇംഗ്ലീഷ്, കന്നട ഭാഷകളിൽ ആപ്ലിക്കേഷൻ പ്രവർത്തിപ്പിക്കാം. അടിയന്തരഘട്ടങ്ങളിൽ സർക്കാർ പുറപ്പെടുവിക്കുന്ന ജാഗ്രതാനിർദേശങ്ങളും ആപ്ലിക്കേഷനിലൂടെ അറിയാൻ കഴിയും. ഒാഖിക്കുശേഷം ബോട്ടുകളുടെയും തൊഴിലാളികളുടെയും വിവരശേഖരണം ഫിഷറീസ് വകുപ്പ് ആരംഭിച്ചിട്ടുണ്ട്. ഇൗ വിവരങ്ങളാണ് സാഗര മൊബൈൽ ആപ്പിൽ ചേർക്കുക. വിവരശേഖരണം കാര്യക്ഷമമാക്കാനായി ജില്ലാടിസ്ഥാനത്തിൽ താൽക്കാലികമായി ഫെസിലിറ്റേറ്റർമാെര ഉടൻ നിയമിക്കും. മത്സ്യബന്ധന തുറമുഖം/ഫിഷ് ലാൻഡിങ് സ​െൻററുകൾ എന്നിവ കേന്ദ്രീകരിച്ചാണ് മത്സ്യത്തൊഴിലാളി വിഭാഗത്തിൽപെട്ട ഫെസിലിറ്റേറ്റർ പ്രവർത്തിക്കുക. 'സാഗര' പ്രവർത്തനസജ്ജമാക്കുന്നതി​െൻറ ഭാഗമായി തൊഴിലാളികൾക്കും ബോട്ടുടമകൾക്കും ആപ്പിനെക്കുറിച്ച് വിശദീകരിക്കാൻ വിവിധ ജില്ലകളിലെ വകുപ്പുതലത്തിൽ പരിശീലനം പുരോഗമിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.