സപര്യ സാംസ്‌കാരിക സമിതി മാധ്യമപുരസ്‌കാരം വിതരണംചെയ്​തു

കാഞ്ഞങ്ങാട്: കല-സാഹിത്യ-സാംസ്‌കാരിക വിശാലത തരിശിട്ടാൽ അത് മതസ്പർധ വളർത്തുന്നവർ കൈയടക്കുമെന്ന് കവി എസ്. രമേശൻ നായർ പറഞ്ഞു. സപര്യ സാംസ്‌കാരിക സമിതി സംസ്ഥാന കമ്മിറ്റിയുടെ പ്രഥമ മാധ്യമപുരസ്‌കാരം വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. കലയുടെ രണ്ടു ചിറകുകളിലൊന്ന് പ്രതിഭയാണ്. രണ്ടാമത്തേത് സ്വാതന്ത്ര്യവും. അറിവാണ് സംസ്‌കാരം. ഈ അറിവിനെ നൽകുന്നതാണ് പത്രങ്ങൾ. പത്രപ്രവർത്തനരംഗത്ത് പൊരുതി ജയിക്കുകയെന്നത് ശ്രമകരമായ ദൗത്യമാണെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ചീഫ് റിപ്പോർട്ടർ കെ. ബാലകൃഷ്ണൻ, മനോരമ ന്യൂസ് ചാനൽ ഡയറക്ടർ ജോണി ലൂക്കോസ്, പയ്യന്നൂർ ഏറ്റുകുടുക്ക യു.പി സ്‌കൂളിലെ കെ. രവീന്ദ്രൻ എന്നിവർ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി. ഡോ. ടി.എ. സുന്ദർമേനോൻ ഉദ്ഘാടനംചെയ്തു. സമിതി ചെയർമാൻ ഡോ. ആർ.സി. കരിപ്പത്ത് അധ്യക്ഷതവഹിച്ചു. നാടകപ്രവർത്തകൻ രാജ്മോഹൻ നീലേശ്വരം, വന്യജീവി സംരക്ഷകൻ തളിപ്പറമ്പിലെ വിജയ് നീലകണ്ഠൻ, ദാരുശിൽപി കാസർകോട് താമരക്കുഴിയിലെ രാജേഷ് ആചാര്യ എന്നിവരെ ആദരിച്ചു. സിവിൽ സർവിസ് റാങ്ക് ജേതാവ് കാഞ്ഞങ്ങാട്ടെ ടി.കെ. വിഷ്ണുപ്രദീപിനെയും പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികളെയും അനുമോദിച്ചു. മാവുങ്കാൽ രാമനഗരം ഗവ. ഹയർസെക്കൻഡറി, പുതുക്കൈ ഗവ. യു.പി എന്നീ സ്‌കൂളുകൾക്ക് മികച്ച സുവനീറിനുള്ള പുരസ്‌കാരങ്ങളും സമ്മാനിച്ചു. സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി സുകുമാരൻ പെരിയച്ചൂർ, പ്രഫ. സി.പി. രാജീവൻ, ടി.എച്ച്. വത്സരാജ്, പി. ദാമോദരപ്പണിക്കർ, രവീന്ദ്രൻ തൃക്കരിപ്പൂർ, കെ.എൻ. രാധാകൃഷ്ണൻ, ബി. മുകുന്ദപ്രഭു, ചന്ദ്രശേഖരൻ നീലേശ്വരം, രാജേഷ് പുതിയകണ്ടം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.