പയ്യന്നൂർ: മുതലാളിത്ത ഭരണകൂടങ്ങൾ ആവിഷ്കരിച്ച് നടപ്പാക്കുന്ന നവലിബറൽ നയങ്ങൾ പ്രകൃതിക്കും മനുഷ്യനും എതിരാണെന്നും പരിസ്ഥിതി വിജ്ഞാനീയം രാഷ്ട്രീയ പാർട്ടികളുടെ പ്രത്യയശാസ്ത്രത്തിെൻറ ഭാഗമാക്കണമെന്നും സാംസ്കാരിക, രാഷ്ട്രീയ പ്രവർത്തകൻ പി.എൻ. സനാതനൻ അഭിപ്രായപ്പെട്ടു. കാൾ മാർക്സിെൻറ 200ാം ജന്മവാർഷികത്തിെൻറ ഭാഗമായി മാസ് മൂവ്മെൻറ് ഫോർ സോഷ്യലിസ്റ്റ് ആൾട്ടർനേറ്റീവ് കണ്ണൂർ ജില്ല കമ്മിറ്റി കരിവെള്ളൂരിൽ സംഘടിപ്പിച്ച 'വികസനവും പരിസ്ഥിതിയും മാർക്സിസ്റ്റ് വീക്ഷണത്തിൽ' സെമിനാറിൽ വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. ഈ നയങ്ങൾ സൃഷ്ടിക്കുന്ന വിനാശകരമായ സാമ്പത്തിക സാമൂഹിക പാരിസ്ഥിതിക പ്രതിസന്ധികളെക്കുറിച്ച് വ്യാപകമായ ചർച്ച ഉയർന്നുവരണം. പരമാവധി ലാഭം എന്ന തത്ത്വത്തെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന വ്യവസ്ഥക്കു കീഴിൽ വികസനവും പരിസ്ഥിതിയും നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാനാവില്ല -സനാതനൻ പറഞ്ഞു. പി. മുരളീധരൻ അധ്യക്ഷത വഹിച്ചു. കെ. രാമചന്ദ്രൻ, ഡോ. ഇ. ഉണ്ണികൃഷ്ണൻ, കെ. സുനിൽകുമാർ, കെ.എം. വേണുഗോപാലൻ, നിശാന്ത് പരിയാരം, വിനോദ് കുമാർ രാമന്തളി, കെ. രാജീവ് കുമാർ, വി.വി. ചന്ദ്രൻ, കെ.പി. വിനോദ് എന്നിവർ സംസാരിച്ചു. കെ. രാജൻ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.