പെൻഷൻകാരുടെ കലക്​ട​േററ്റ്​ ധർണ

കണ്ണൂര്‍: ഇടതുസര്‍ക്കാന്‍ അധികാരത്തില്‍ വന്നതിനുശേഷം സാധാരണക്കാരുടെ ജീവിതനിലവാരം അനുദിനം കൂപ്പുകുത്തുകയാണെന്ന് ഡി.സി.സി പ്രസിഡൻറ് സതീശന്‍ പാച്ചേനി ആരോപിച്ചു. സംസ്ഥാന പെന്‍ഷന്‍കാരുടെ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഒ.പി ചികിത്സകൂടി ഉള്‍പ്പെടുത്തുക, കുടിശ്ശികയായ രണ്ടു ഗഡു ക്ഷാമബത്ത അടിയന്തരമായി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള സ്റ്റേറ്റ് സര്‍വിസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ല കമ്മിറ്റി കലക്ടറേറ്റിനു മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അതിരൂക്ഷമായ വിലക്കയറ്റം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാന്‍ സാധിക്കുന്നില്ല. സര്‍ക്കാറി​െൻറ ജനദ്രോഹ നടപടികള്‍ക്കെതിരെ ജനരോഷം കത്തിപ്പടരുമെന്നും സതീശന്‍ പാച്ചേനി പറഞ്ഞു. ജില്ല പ്രസിഡൻറ് കെ. രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സുധാകരന്‍ മാസ്റ്റര്‍, രവീന്ദ്രന്‍ കൊയ്യോടന്‍, പി.സി. വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.