ലോകകപ്പ് ഫുട്ബാൾ: ആവേശ​േത്തരിൽ നവമാധ്യമങ്ങളും

ശ്രീകണ്ഠപുരം: കഴിഞ്ഞ ലോകകപ്പിനെ അപേക്ഷിച്ച് നവ മാധ്യമങ്ങളിലൂടെയുള്ള ആവേശം ഇക്കുറി ഫുട്ബാൾ മാമാങ്കത്തെ വ്യത്യസ്തമാക്കുന്നു. ഫ്ലക്സ് ബോർഡുകളും കട്ടൗട്ടുകളും മുൻ വർഷത്തെ പോലെ തന്നെ ഉണ്ടെങ്കിലും ഫ്ലക്സിന് പിടിവീഴുമെന്നതിനാൽ ആരാധകർ തുടക്കത്തിലേ നവ മാധ്യമങ്ങളെ കൈയടക്കുകയാണ്. ഇവിടെ ആരാധകരുള്ള എല്ലാ ടീമുകൾക്കും അവരുടേതായ ഒഫീഷ്യൽ ഫാൻസ് ഫേസ്ബുക്ക് പേജുകളുണ്ട്. ലോകകപ്പ് അടുത്തതോടെ ഫാൻസ് പേജുകളെല്ലാം വീണ്ടും സജീവമായിരിക്കുകയാണ്. വാട്സ് ആപ് ഗ്രൂപ്പുകളിലും സൗഹൃദ മത്സരങ്ങളും ഏറ്റുമുട്ടലുകളും തുടങ്ങിക്കഴിഞ്ഞു. അർജൻറീന ഫാൻസ് കേരള, വാമോസ് അർജൻറീന, മെസി ഫാൻസ് കേരള എന്നിങ്ങനെയാണ് അർജൻറീന ആരാധകരുടെ േഫസ്ബുക്ക് പേജുകൾ. ഇതുകൂടാതെ 7up ഫാൻസ് കേരള എന്ന പേരിൽ ബ്രസീൽ ആരാധകരെ ട്രോളുന്നതിനും പേജുണ്ട്. ബ്രസീൽ ഫാൻസ് കേരള, നെയ്മർ ഫാൻസ് കേരള തുടങ്ങിയവയിലൂടെ ബ്രസീൽ ആരാധകരും നവമാധ്യമ പോരാട്ടത്തിൽ മുന്നിൽ തന്നെയുണ്ട്. അർജൻറീനയെ ട്രോളുന്നതിനായി ബ്രസീൽ ഫാൻസ് യുനൈറ്റഡ് എന്ന പേജുമുണ്ട്. ജർമനി, സ്‌പെയിൻ, പോർചുഗൽ, ഫ്രാൻസ്, ഇംഗ്ലണ്ട് തുടങ്ങി ബെൽജിയം ഫുട്‌ബാൾ ടീമിനുവരെ കേരളത്തിൽ ആരാധക പേജുകളുണ്ട്. ഇഷ്ട ടീമുകൾക്കനുസരിച്ച് ഫേസ്ബുക്ക് പ്രൊഫൈൽ ചിത്രം മാറ്റാനുള്ള സൗകര്യങ്ങളും ആരാധകർ ഉപയോഗപ്പെടുത്തുന്നു. ഫുട്‌ബാൾ ഫാൻസ് കേരള, ഗോൾ മലയാളം, ഫ്രീ കിക്ക്, ട്രോൾ ഫുട്‌ബാൾ മലയാളം തുടങ്ങിയ ഫുട്‌ബാൾ ആരാധകർക്കായുള്ള പേജുകളിലും ലോകകപ്പി​െൻറ സജീവ ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു. ഫേസ്ബുക്കിൽ മത്രമല്ല ടീമുകളുടെ പേരിൽ വാട്‌സ്ആപ് ഗ്രൂപ്പുകളുണ്ടാക്കിയും ആരാധകർ ലോകകപ്പി​െൻറ വിവരങ്ങൾ പങ്കുവെക്കാൻ തുടങ്ങിയതോടെ ആവേശം അണമുറിയില്ലെന്നുറപ്പായി. ഇഷ്ട ടീമുകൾക്ക് വേണ്ടി പാട്ടുകളും വിഡിയോകളുമൊക്കെ ഒരുക്കിയാണ് ആരാധകരുടെ നവമാധ്യമ പോരാട്ടം. ഫ്ലക്സ് നിരോധനം കർശനമായതോടെ ബോർഡുകളും കട്ടൗട്ടുകളും കുറഞ്ഞെങ്കിലും ബാനർ പോരാട്ടം നടത്താനുള്ള ഒരുക്കത്തിലാണ് കളിയാവേശക്കാർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.