നിപ: കണ്ണൂരിൽനിന്നയച്ച നാലു​ സാമ്പിളും നെഗറ്റീവ്​

കണ്ണൂർ: നിപഭീതിക്ക് ആശ്വാസമായി ജില്ലയിൽനിന്ന് പരിശോധനക്കയച്ച നാലു സാമ്പിളും നെഗറ്റീവ്. കടുത്തപനിയും അസാധാരണ സാഹചര്യങ്ങളുമായി ആശുപത്രിയിലെത്തിയ നാലുപേർക്ക് നിപയാണെന്ന സംശയമുയർന്നിരുന്നു. ഇതേതുടർന്ന് ഇവരിൽനിന്ന്് ശേഖരിച്ച സ്രവങ്ങൾ മണിപ്പാലിലേക്ക് അയക്കുകയായിരുന്നു. പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നാണ് നാലു സാമ്പിളും പരിശോധനക്കയച്ചത്. കടുത്തപനിയും ശരീരത്തി​െൻറ വിവിധ വശങ്ങളിൽ വ്യത്യസ്ത ഉൗഷ്മാവ് നിലനിൽക്കുന്ന സാഹചര്യങ്ങളുമൊക്കെ പ്രസ്തുതരോഗികളിൽ കണ്ടിരുന്നു. ഇൗ രോഗികളെ ചികിത്സക്കായി പ്രത്യേക വാർഡുകളിലേക്ക് മാറ്റിയിരുന്നു. നിപ ബാധിച്ചവരുമായി ഇവർക്ക് ശരീരസാമീപ്യം ഉണ്ടായിരുേന്നാ എന്നകാര്യത്തിൽ പരിശോധനകൾ നടന്നുവരവെയാണ് പരിശോധനഫലം ആശ്വാസമായി എത്തിയത്. നിലവിൽ സംശയിക്കത്തക്കരീതിയിൽ ആരും ജില്ലയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടില്ലെന്ന് ഡി.എം.ഒ പറഞ്ഞു. അതേസമയം, ജില്ല ആശുപത്രിയിലും മറ്റ് പ്രധാന ചികിത്സാകേന്ദ്രങ്ങളിലും ആവശ്യമായ കരുതലുകൾ സ്വീകരിച്ചിട്ടുണ്ട്. ആവശ്യമായഘട്ടത്തിൽ ഇടപെടുന്നതിന് പ്രത്യേക യൂനിറ്റുകളും തയാറാണ്. എന്നാൽ, നിപ വൈറസ് പശ്ചാത്തലത്തിൽ ആശുപത്രികളിലേക്ക് വരുന്നവരുടെ എണ്ണം വളരെ കുറഞ്ഞിട്ടുണ്ട്. നിന്നുതിരിയാൻ ഇടമില്ലാതിരുന്ന ജില്ല ആശുപത്രിയിലുൾപ്പെടെ തീരെ ഒഴിവാക്കാനാവാത്ത സാഹചര്യത്തിലാണ് രോഗികൾ എത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.